|    Oct 24 Tue, 2017 3:10 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

പ്രായ നിര്‍ണയത്തിനുള്ള അടിസ്ഥാനരേഖ ജനന, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍

Published : 7th October 2016 | Posted By: SMR

തിരുവനന്തപുരം: കുട്ടികളുടെ പ്രായനിര്‍ണയത്തിനുളള അടിസ്ഥാനരേഖകള്‍ ജനനസര്‍ട്ടിഫിക്കറ്റും സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റും മാത്രമാണെന്നും അവയുടെ അഭാവത്തില്‍ പ്രായനിര്‍ണയത്തിനായുളള ശാസ്ത്രീയപരിശോധന മാത്രമായിരിക്കുമെന്നും വ്യക്തമാക്കി ഉത്തരവ് പുറപ്പെടുവിക്കാന്‍ സംസ്ഥാന പോലിസ് മേധാവിക്കും തൊഴില്‍-നൈപുണ്യ വകുപ്പ് സെക്രട്ടറിക്കും ലേബര്‍ കമ്മീഷണര്‍ക്കും സംസ്ഥാന ബാലാവകാശ സംരക്ഷണകമ്മീഷന്‍ നിര്‍ദേശം നല്‍കി.
18 വയസ്സിനു താഴെയുള്ളവരുടെ കാര്യത്തില്‍ പ്രായനിര്‍ണയത്തിന് മറ്റു രേഖകള്‍ ഒന്നും സ്വീകരിക്കരുതെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.
മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ സ്വീകരിച്ച നടപടിയിലാണ് അധ്യക്ഷ ശോഭാ കോശി, അംഗങ്ങളായ കെ നസീര്‍, സി യു മീന എന്നിവരടങ്ങിയ ഫുള്‍ബെഞ്ചിന്റെ ഉത്തരവ്. പാന്‍കാര്‍ഡ് ലഭിക്കുന്നതിനായി ഹാജരാക്കുന്ന രേഖകളുടെ നിജസ്ഥിതി സേവനദാതാക്കള്‍ ഉറപ്പുവരുത്തണമെന്ന് കൊച്ചിയിലെ ആദായനികുതി വകുപ്പ് പ്രിന്‍സിപ്പല്‍ ചീഫ് കമ്മീഷണര്‍ക്കും കമ്മീഷന്‍ നിര്‍ദേശം നല്‍കി. കൃത്രിമം ശ്രദ്ധയില്‍പ്പെട്ടാല്‍ പോലിസില്‍ വിവരമറിയിക്കണമെന്ന് കമ്മീഷന്‍ വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക