|    Jul 18 Wed, 2018 12:13 pm
FLASH NEWS

പ്രായമായവരെ മക്കള്‍ ബാധ്യതയായി കാണുന്നു : എം എം മണി

Published : 7th September 2017 | Posted By: fsq

 

രാജാക്കാട്: പ്രായമായവരെ മക്കള്‍ ബാധ്യതയായിട്ടാണ് ഇന്ന് കാണുന്നതെന്നും പ്രായമായാല്‍ അവര്‍ക്ക് വേണ്ടി അനാഥമന്ദിരങ്ങളിലും ആതുരാശ്രമങ്ങളിലും നേരത്തെ സീറ്റ് ബുക്ക് ചെയ്യുകയാണെന്നും മന്ത്രി എം എം മണി. രാജാക്കാട് കള്ളിമാലി കരുണാഭവന്റെ പുതുതായി പണികഴിപ്പിച്ച ബാലികാ ഭവന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിയെ വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് കരുണാഭവനിലെ അന്തേവാസികള്‍ സ്വീകരിച്ചത്. തുടര്‍ന്ന് പുതുതായി പണികഴിപ്പിച്ച മന്ദിരത്തിന്റെ ഉദ്ഘാടനം നാടമുറിച്ച് മന്ത്രി നിര്‍വ്വഹിച്ചു. പൊതു സമ്മേളനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമന്ദിരം ശശികുമാര്‍ അദ്ധ്യക്ഷത വഹിച്ചു. കരുണാഭവന്‍ മാനേജിംഗ് ട്രസ്റ്റി, ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സതി കുഞ്ഞുമോന്‍, വൈസ് പ്രസിഡന്റ് കെ പി അനില്‍, ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ റജി പനച്ചിക്കല്‍, ബ്ലോക്ക് പഞ്ചായത്തംഗം ജൂബി അജി, കലാ റാണി, ആര്‍ ബാന്‍പിള്ള, എം എം ലംബോധരന്‍, ബേബിലാല്‍, റിട്ട. ബി ഡി ഒ കെ സി രാജു സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss