|    Nov 19 Mon, 2018 2:40 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

പ്രായപൂര്‍ത്തിയാവാന്‍ കുത്തിവയ്പ്‌സെക്‌സ് റാക്കറ്റില്‍ നിന്ന് മോചിപ്പിച്ചത് 11 പെണ്‍കുട്ടികളെ

Published : 2nd August 2018 | Posted By: kasim kzm

ഹൈദരാബാദ്: സെക്‌സ് റാക്കറ്റിലെ പ്രാധാന കണ്ണികള്‍ ഹൈദരാബാദ് പോലിസ് പിടിയില്‍. ഇവരില്‍ നിന്നു പിടികൂടിയ 11 പെണ്‍കുട്ടികളെ പോലിസ് സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി. പെണ്‍വാണിഭത്തിനായി ബാലികമാരെ നേരത്തെ പ്രായപൂര്‍ത്തിയാക്കാനുള്ള ഹോര്‍മോണ്‍ കുത്തിവച്ച സംഭവത്തിലാണ് ഇവര്‍ പിടിയിലായത്. മോചിപ്പിച്ച പെണ്‍കുട്ടികളില്‍ എഴുവയസ്സിനു താഴെയുള്ള നാലു പെണ്‍കുട്ടികളുണ്ട്.
ഈ ബാലികമാരില്‍ വളര്‍ച്ചാ ഹോര്‍മോണ്‍ കുത്തിവച്ച് നേരത്തെ ഇവരെ പ്രായപൂര്‍ത്തിയായവരാക്കുകയാണ് റാക്കറ്റ് ചെയ്യുന്നതെന്ന് പ്രതികള്‍ പോലിസിനോട് സമ്മതിച്ചു. ഹൈദരാബാദില്‍ നിന്ന് 70 കിമീ അകലെ യദൈഗിരിഗുട്ടയില്‍ നിന്നാണു പെണ്‍കുട്ടികളെ മോചിപ്പിച്ചത്. ഹോര്‍മോണ്‍ ഉപയോഗംമൂലം പെണ്‍കുട്ടികള്‍ അവരുടെ പ്രായത്തിനേക്കാള്‍ വളര്‍ച്ചവച്ചതായി മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ മഹേഷ് ബഗത് മാധ്യമങ്ങളോട് പറഞ്ഞു. വളര്‍ച്ചാ ഹോര്‍മോണ്‍ സംഘത്തിന് എവിടെനിന്നാണു ലഭിക്കുന്നതെന്നും അേന്വഷിക്കുന്നുണ്ട്. ദരിദ്ര കുടുംബങ്ങളില്‍ നിന്നു രണ്ടുലക്ഷം രൂപ നല്‍കി പെണ്‍കുഞ്ഞുങ്ങളെ വാങ്ങിയാണ് സംഘം പ്രവര്‍ത്തിക്കുന്നത്.
കൂടുതല്‍ ആരോഗ്യവതിയും സൗന്ദര്യമുള്ളവരുമാവാമെന്ന് വിശ്വസിപ്പിച്ചാണ് പെണ്‍കുട്ടികള്‍ക്ക് കുത്തിവയ്‌പെടുക്കുന്നത്. ഇത്തരം സംഘങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരെയും പോലിസ് കണ്ടെത്തിയിട്ടുണ്ട്. കുത്തിവയ്‌പെടുക്കാന്‍ ഡോക്ടര്‍ക്ക് 25,000ത്തിലധികം രൂപയാണ് കൈമാറുന്നതെന്നും അന്വേഷണത്തില്‍ തെളിഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss