|    Jul 21 Fri, 2017 12:16 am
FLASH NEWS

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച മൂന്നംഗസംഘം പിടിയില്‍

Published : 9th March 2016 | Posted By: SMR

വെള്ളറട: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച മൂന്നംഗസംഘം പോലിസ് പിടിയിലായി. വെള്ളറട കിളിയൂര്‍ ഏറെ പുന്നയ്ക്കാട് ദയാഭവനില്‍ രാജേഷ് (22), വെള്ളറട വില്ലേജില്‍ അമ്പലത്തുവിളാകം ആറടിക്കര പുത്തന്‍ വീട്ടില്‍ വിനോദ് (22), കന്യാകുമാരി ജില്ലയില്‍ കളിയല്‍ വില്ലേജില്‍ കട്ടച്ചല്‍ അരകനാട് തലപ്പാറ പുത്തന്‍ വീട്ടില്‍ ദിനോജ് (24) എന്നിവരാണ് പിടിയിലായത്. പെണ്‍കുട്ടിയെ തമിഴ്‌നാട്ടിലുള്ള തൃപ്പരപ്പ്, കേരളത്തിലുള്ള കിളിയൂര്‍, കൂതാളി, വെള്ളറട എന്നിവിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. വെള്ളറട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷിബുവിന്റെ നേതൃത്വത്തില്‍ എസ്‌ഐ ഷിബുകുമാര്‍, എഎസ്‌ഐ ആഞ്ചിലാസ്, പോലിസ് ഉദ്യോഗസ്ഥരായ സുമേഷ്, രാജേഷ്, അഭയകുമാര്‍, മഹേശന്‍ എന്നിവരുടെ നേതൃത്വത്തിലാണ് കിളിയൂര്‍, കാരമൂട് ഭാഗങ്ങളില്‍ വച്ച് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതി റിമാന്റ് ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക