|    Nov 19 Mon, 2018 1:24 pm
FLASH NEWS
Home   >  Districts  >  Malappuram  >  

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍

Published : 26th July 2018 | Posted By: G.A.G

പരപ്പനങ്ങാടി:  13 കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പരപ്പനങ്ങാടി പാലത്തിങ്ങല്‍ ചീര്‍പ്പിങ്ങല്‍ സ്വദേശിയായ ചപ്പങ്ങത്തില്‍ അസ്ലമിനെയാണ് (26) പെണ്‍കുട്ടിയുടെ പരാതി പ്രകാരം പോസ്‌കൊ വകുപ്പ് പ്രകാരം പരപ്പനങ്ങാടി എസ് ഐ രഞ്ജിത്ത് അറസ്റ്റ് ചെയ്തത്. പ്രതി മാസങ്ങള്‍ക്ക് മുന്‍പ് ്‌പെണ്‍കുട്ടിയെ രാത്രിയില്‍ വീട്ടിലെത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചത് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു .ഇത് കാണിച്ച് ഭീഷണിപ്പെടുത്തി 2 തവണ പീഡിപ്പിച്ചെന്നാണ് കേസ്. സംഭവത്തെ തുടര്‍ന്ന് മാനസികമായി തകര്‍ന്ന കുട്ടിയുടെ പെരുമാറ്റത്തെ ചോദ്യം ചെയ്തപ്പോഴാണ് പീഡനവിവരം പുറത്തായത്. ഇതിനെ തുടര്‍ന്ന് പരാതി പരപ്പനങ്ങാടി പോലീസില്‍ നല്‍കി. തുടര്‍ന്നാണ് വിവാഹിതനായ യുവാവിനെ പോലീസ് പിടികൂടിയത്. പീഡനത്തിനിരയായ പെണ്‍കുട്ടി മജിസ്‌ട്രേറ്റിന് മുന്‍പില്‍ നേരിട്ടെത്തി മൊഴി നല്‍കി. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss