|    Dec 14 Fri, 2018 10:56 pm
FLASH NEWS

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു

Published : 5th June 2018 | Posted By: kasim kzm

ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍തേഞ്ഞിപ്പലം: പതിനാറുകാരിയെ പ്രേമംനടിച്ച് ലൈംഗികപീഡനത്തിനിരയാക്കിയ കേസില്‍ പ്രതിയായ സജീവ ബിജെപി  പ്രവര്‍ത്തകനെ തേഞ്ഞിപ്പലം പോലിസ് അറസ്റ്റ്‌ചെയ്തു. ചെനക്കലങ്ങാടി ചാപ്പപ്പാറയില്‍ താമസിക്കുന്ന എടക്കണ്ടി വിഘ്‌നേഷ് 23 എന്ന ഉണ്ണിയാണ് തേഞ്ഞിപ്പലം പോലിസിന്റെ പിടിയിലായത്.
പീഡനവിവരമറിഞ്ഞ പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ പോലിസില്‍ വിവരമറിയിക്കുകയായിരുന്നു. പോസ്‌കോ നിയമപ്രകാരം കേസെടുത്ത് അന്വേഷിക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം ചാപ്പപ്പാറയില്‍വെച്ച് തേഞ്ഞിപ്പലം എസ്‌ഐ സി കെ നാസറും സംഘവും അറസ്റ്റ്‌ചെയ്തത്.
കോടതിയില്‍ ഹാജറാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. അഡീഷനല്‍ എസ്‌ഐ സുബ്രഹ്മണ്യന്‍, സീനിയര്‍സിപിഒ സജീവ്, സിപിഒ മാരായ വിജേഷ്, ബിജേഷ്, സിന്ദുജ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss