|    Jul 20 Fri, 2018 6:50 am
FLASH NEWS

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

Published : 7th December 2017 | Posted By: kasim kzm

മാന്നാര്‍: പ്രണയം നടിച്ചു വിവാഹ വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിനെ പോക്‌സോ നിയമപ്രകാരം മാന്നാര്‍ പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിദ്യാധരന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു.കോടതിയില്‍ ഹാജരാക്കിയ യുവാവിനെ റിമാന്റ് ചെയ്തു. ചെന്നിത്തല തോപ്പില്‍ വീട്ടില്‍ സുകുമാരന്റെ മകന്‍ ശബരി (24)യെയാണ് മാന്നാര്‍ പോലിസ് അറസ്റ്റ് ചെയ്തത്.
വിവാഹ വാഗ്ധാനം നല്‍കി കരാഴ്മ സ്വദേശിനിയായ യുവതിയെ പ്രായപൂര്‍ത്തിയെത്താത്ത സമയത്ത് പീഡിപ്പിക്കുകയും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കും എന്നറിയിച്ചതോടെ വിവാഹം ചെയ്തു കൊള്ളാം എന്ന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. പിന്നീട് മറ്റൊരു പെണ്‍കുട്ടിയെ സ്‌നേഹിക്കുകയും ആ പെണ്‍കുട്ടിയുമായി വിവാഹം ഉറപ്പിക്കാന്‍ വീട്ടുകാര്‍ ശ്രമിക്കുന്നുണ്ടെന്നറിഞ്ഞതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പോലിസില്‍ പരാതി നല്‍കുകയും ഇതിനെ തുടര്‍ന്ന് പോലിസ് മൊഴിയെടുക്കുകയും ഇതേ മൊഴി തന്നെ മജിസ്‌ട്രേറ്റ് മുമ്പാകെ ബോധിപ്പിച്ചതിനെ തുടര്‍ന്നുമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss