|    Jul 22 Sun, 2018 10:23 am
FLASH NEWS

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ് : മാതാവിനെതിരേ കള്ളക്കേസ് കൊടുത്തതായി പരാതി

Published : 13th September 2017 | Posted By: fsq

 

തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി കുട്ടിയുടെ മാതാവിനെതിരേ കള്ളക്കേസ് കൊടുത്തതായി പരാതി. ഇതിനു പോലിസ് കൂട്ടുനില്‍ക്കുകയാണെന്നും വിഷയവുമായി ബന്ധപ്പെട്ട് തനിക്കും മകള്‍ക്കും എന്തെങ്കിലും സംഭവിച്ചാല്‍ പ്രതിയും പോലിസുമായിരിക്കും ഉത്തരവാദികളെന്നും മാതാവ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.ഈവര്‍ഷം ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രായപൂര്‍ത്തിയാകാത്ത മകളെ മൂന്നു പേര്‍ ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു. ഇതില്‍ രണ്ടുപേരെ പോലിസ് അറസ്റ്റ് ചെയ്‌തെങ്കിലും മറ്റൊരു പ്രതിയും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രാദേശിക നേതാവുമായ ജയദേവന്‍ എന്നയാളെ അറസ്റ്റ് ചെയ്യാന്‍ തയ്യാറായില്ല. ഇതിനു പുറമെ പോക്‌സോ കേസില്‍ പ്രതിയായ ഇയാള്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിക്കുകയും ചെയ്തു. കേസില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് നിരന്തരം ഭീഷണി മുഴക്കിക്കൊണ്ടിരിക്കുന്ന ജയദേവന്‍ ജൂലൈയില്‍ ഒരു സ്ത്രീയെക്കൊണ്ട് തനിക്കും സഹോദരനും സുഹൃത്തിനുമെതിരെ തൃക്കാക്കര പോലീസ് സ്‌റ്റേഷനില്‍ കള്ളക്കേസ് ഫയല്‍ ചെയ്തു. ഈ സ്ത്രീയെ എന്റെ ഒത്താശയോടെ സഹോദരനും സുഹൃത്തും ചേര്‍ന്ന് പീഡിപ്പിച്ചെന്ന് ആരോപിച്ചാണ് കേസ്. തീര്‍ത്തും വ്യാജമായ പരാതിയാണിത്. കള്ളക്കേസ് നല്‍കിയ സ്ത്രീ മൊബൈല്‍ ഫോണില്‍ വിളിച്ചതിന്റെ കോള്‍ ലിസ്റ്റും അയച്ച ശബ്ദ സന്ദേശങ്ങളും പരിശോധിക്കുകയും അവരെ നുണപരിശോധനക്ക് വിധേയയാക്കുകയും ചെയ്താല്‍ ഇക്കാര്യം വ്യക്തമാകും. ഇതിനാവശ്യമായ നടപടികള്‍ പോലീസിന്റെ ഭാഗത്തു നിന്നുണ്ടാകണമെന്ന് പെണ്‍കുട്ടിയുടെ മാതാവ് ആവശ്യപ്പെട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss