|    Jan 23 Tue, 2018 12:00 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്: മൂന്നു പേര്‍ അറസ്റ്റില്‍

Published : 7th December 2015 | Posted By: SMR

കുമളി: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ മാതാവ് ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍. ഒരാള്‍ ഒളിവില്‍. ചക്കുപള്ളം സ്വദേശിനിയായ പതിനാറുകാരിയാണ് പീഡനത്തിനിരയായത്. വണ്ടന്‍മേടിന് സമീപത്ത് സുല്‍ത്താന്‍കടയില്‍ ഏലത്തോട്ടം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന അണക്കര വടക്കേമുളങ്ങനാല്‍ ഷാര്‍ബി ജോസ് (47), അഞ്ചാംമൈല്‍ കാശാംതൊട്ടിയില്‍ ജോബി (26), പെണ്‍കുട്ടിയുടെ മാതാവ് എന്നിവരാണ് അറസ്റ്റിലായത്.
സംഭവത്തെപ്പറ്റി പോലിസ് പറയുന്നത് ഇങ്ങനെ. കേസിലെ പ്രതിയായ ഷാര്‍ബിയുടെ പക്കല്‍നിന്നും പണം വാങ്ങാനായി മാതാവ് പറഞ്ഞുവിട്ടതിനെ തുടര്‍ന്ന് ഷാര്‍ബിയുടെ വീട്ടിലെത്തിയപ്പോള്‍ ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പിന്നീട് ജോബിയും കുട്ടിയെ പീഡിപ്പിച്ചു. പീഡനവിവരം കുട്ടി മാതാവിനോട് പറഞ്ഞുവെങ്കിലും അവര്‍ മൂടിവയ്ക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം സണ്‍ഡേ സ്‌കൂളിലെത്തിയ പെണ്‍കുട്ടി മൂകയായി ഇരിക്കുന്നത് കണ്ട് അധ്യാപകര്‍ വിവരം അന്വേഷിച്ചപ്പോഴാണ് വിവരം പുറത്തായത്. അധ്യാപകര്‍ ഇക്കാര്യം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു. കട്ടപ്പന വനിതാ സെല്‍ എസ്‌ഐ ജയശ്രീ പെണ്‍കുട്ടിയില്‍ നിന്നു മൊഴിയെടുത്തു.
സംഭവം അറിഞ്ഞിട്ടും മൂടിവച്ചതിനാണ് മാതാവിനെതിരേ കേസെടുത്തത്. കുമളി സിഐ എസ് അഷദിന്റെ നേതൃത്വത്തിലാണ് മാതാവ് ഉള്‍പ്പെടെയുള്ള പ്രതികളെ അറസ്റ്റ് ചെയ്തത്. ഒളിവില്‍ പോയ യുവാവിനെ പോലിസ് തിരയുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day