|    Aug 20 Sun, 2017 12:15 am
FLASH NEWS

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം: രണ്ടുപേര്‍ പിടിയില്‍

Published : 7th August 2017 | Posted By: fsq

 

കോന്നി: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും അശ്ലീല ചിത്രങ്ങള്‍ നവ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തി ല്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. തേക്കുതോട് ചീനി നില്‍ക്കുന്നതില്‍ അനീഷ് (30), മാടമ്പിശേരില്‍ സിനു (25) എന്നിവരെയാണ് പന്തളം സിഐ ആര്‍ സുരേഷ് കുമാറും സംഘവും അറസ്റ്റു ചെയ്തത്. 2013ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത് അന്ന് 17 വയസ് പ്രായമുള്ള പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി അനീഷ് ലൈംഗീകമായി പീഡിപ്പിക്കുകയും അശ്ലീല ചിത്രങ്ങള്‍ എടുക്കുകയും ചെയ്തിരുന്നു. പിന്നീട് ഇയാള്‍ വേറെ വിവാഹം കഴിക്കുകയും സിനു മുഖേന അശ്ലീല ചിത്രങ്ങള്‍ നവമാധ്യമങ്ങളില്‍ കൂടി പ്രചരിപ്പിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് പോലിസില്‍ പരാതി നല്‍കിയത്.  കോന്നി സിഐ സ്ഥാനകയറ്റം ലഭിച്ച് പോയ ഒഴിവില്‍ പുതിയ സിഐ ചാര്‍ജെടുത്തിട്ടില്ല. പന്തളം സിഐ ആര്‍ സുരേഷ് കുമാറിനാണ് ചുമതല അറസ്റ്റിലായവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക