|    Aug 18 Sat, 2018 11:43 am

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളുമായി കാറില്‍ കറങ്ങിയ യുവാക്കള്‍ പിടിയില്‍

Published : 24th June 2017 | Posted By: fsq

 

ശാസ്താംകോട്ട: പ്രായപൂര്‍ത്തിയാവാത്ത സ്‌കൂള്‍ വിദ്യാര്‍ഥിനികളുമായി വാടകയ്‌ക്കെടുത്ത കാറില്‍ കറങ്ങുകയായിരുന്ന രണ്ട് യുവാക്കളെ പോലിസ് പിടികൂടി. ഇന്നലെ രാവിലെ 11ഓടെ ഭരണിക്കാവ് കാര്‍ഷിക വികസനബാങ്കിന് സമീപം വച്ചാണ് കുന്നത്തൂര്‍ സ്വദേശിനികളായ രണ്ട് പെണ്‍കുട്ടികളും പള്ളിശ്ശേരിക്കല്‍, മനക്കര സ്വദേശികളായ രണ്ട് യുവാക്കളും പിടിയിലായത്. പള്ളിശേരിക്കല്‍ നെടുമ്പ്രത്ത് കോളനിയില്‍ ഷാനവാസ് (21), മനക്കര തറയില്‍ കിഴക്കതില്‍ വിഷ്ണു (21) എന്നിവരാണ് അറസ്റ്റിലായത്. കുന്നത്തൂരിലെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പഠിക്കുന്നവരാണ്് പെണ്‍കുട്ടികള്‍. ഇന്നലെ കെഎസ്‌യു നടത്തിയ വിദ്യാഭ്യാസ ബന്ദിനെ തുടര്‍ന്ന് സ്‌കൂളിന് അവധി ആയിരുന്നതിനാല്‍ യുവാക്കള്‍ക്കൊപ്പം കറങ്ങാന്‍ ഇറങ്ങിയതായിരുന്നു.  ഭൂപണയ ബാങ്കിന് സമീപമുള്ള ഇടറോഡില്‍ നിന്നും വാഹനം ഭരണിക്കാവിലെ പ്രധാനപാതയിലേക്ക് വരവേ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചിടിച്ച് തകര്‍ന്നു. ഈ സമയം ഗതാഗതക്കുരുക്ക് ഉണ്ടാകുകയും നാട്ടുകാര്‍ ഓടിക്കൂടുകയും ചെയ്തപ്പോഴാണ് പിന്‍സീറ്റില്‍  പെണ്‍കുട്ടികളെ കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ ചോദ്യം ചെയ്‌തെങ്കിലും പരസ്പര വിരുദ്ധമായ മറുപടിയാണ് ലഭിച്ചത്. തുടര്‍ന്ന് ശാസ്താംകോട്ട പോലിസ് സ്ഥലത്തെത്തി നാല് പേരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. യുവാക്കള്‍ മുമ്പ് ഇതേ സ്‌കൂളില്‍ പഠനം നടത്തിയിരുന്നപ്പോഴുള്ള പരിചയമാണ് യുവാക്കള്‍ക്കൊപ്പം കറങ്ങാനിടയാക്കിയത്.—

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss