|    Jan 17 Wed, 2018 12:51 am
FLASH NEWS

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ യുവാവ് റിമാന്‍ഡില്‍

Published : 16th June 2017 | Posted By: fsq

 

മുളങ്കുന്നത്തുകാവ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് തട്ടികൊണ്ടുപോയ സംഭവത്തില്‍ യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. പുറനാട്ടുകര തേനാരി വീട്ടില്‍ രതീഷിനെ(34)യാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു. പോക്‌സോ നിയമപ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. പെരിങ്ങണ്ടൂരില്‍ ജോലിക്ക് വന്ന രതീഷ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ പരിചയപ്പെടുകയും പിന്നീട് കൂട്ടികൊണ്ടുപോകുകയുമായിരുന്നു. പെണ്‍കുട്ടിയെ കാണാനില്ലെന്നറിയിച്ച് കുട്ടിയുടെ അമ്മയാണ് മെഡിക്കല്‍കോളജ് പോലിസില്‍ പരാതി നല്‍കിയത്. പോലിസ് അന്വേഷണത്തിലാണ് രണ്ടുപേരെയും പിടികൂടിയത്. പെണ്‍കുട്ടിയെ അമ്മയോടൊപ്പം പറഞ്ഞയച്ചു.യുവാവുമായി അടുപ്പമുണ്ടെന്നറിഞ്ഞ അമ്മ ഇക്കാര്യം പെണ്‍കുട്ടിയോട് ചോദ്യം ചെയ്തിരുന്നു. ഇതില്‍ പെണ്‍കുട്ടി അമ്മക്കെതിരെ പോലിസില്‍ പരാതി നല്‍കിയിരുന്നു. അമ്മ കയിലുകൊണ്ട് തലക്ക് അടിച്ചുവെന്നാണ് പോലിസില്‍ പരാതി നല്‍കിയിരുന്നത്. ഇതുപ്രകാരം പോലിസ് അമ്മ ജലജക്കെതിരെ ബാലനീതി നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. 17 വയസ്സുള്ള പെണ്‍കുട്ടി10 ാം ക്ലസ്സില്‍ പഠിക്കുമ്പോള്‍ പുറനാട്ടുക്കരയില്‍വെച്ച് പ്രതിയുമായി അടുപ്പത്തില്‍ ആയിരുന്നു. കൂലിപണിക്കരാനായ പ്രതിയ്ക്ക് ഭാര്യയും രണ്ട് മക്കളും ഉണ്ട്. ഭാര്യയുമായി ഇയാള്‍ പിണക്കത്തിലാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day