|    Dec 16 Sat, 2017 4:45 pm
FLASH NEWS

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; കാമുകനും കൂട്ടാളിയും പിടിയില്‍

Published : 23rd November 2016 | Posted By: SMR

പത്തനംതിട്ട: പ്രായപൂര്‍ത്തിയാവാത്ത പട്ടികജാതി പെണ്‍കുട്ടിയെ കാമുകനും കൂട്ടാളിയും ചേര്‍ന്ന് പീഡിപ്പിക്കാന്‍ ശ്രമം. ഇവരെ പോലിസ് അറസ്റ്റ് ചെയ്തു. കാമുകന്‍ കൊട്ടാരക്കര ചെപ്ര ഉണ്ണിഭവനില്‍ നിഥിന്‍ പ്രകാശ്(21),കൂട്ടാളി മാരൂര്‍ മാവിള ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന ആനന്ദപ്പള്ളി പന്നിവിഴ അഖില്‍ ഭവനില്‍ അഖില്‍(21)എന്നിവരാണ് അറസ്റ്റിലായത്. ഏഴംകുളം സ്വദേശിനിയായ പ്ലസ്ടു വിദ്യാര്‍ഥിനിയെയാണ് പത്തനാപുരം ഭാഗത്തുള്ള തൊടി നിര്‍മാണ കേന്ദ്രത്തിലെ ഷെഡില്‍ വച്ച് ഇരുവരും ചേര്‍ന്ന് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഇതിനിടെ കൈയിലെ ഞരമ്പ് മുറിച്ച പെണ്‍കുട്ടിയെ നിഥിന്‍ പ്രകാശ് ഓടിക്കുന്ന പിക്കപ്പ് വാനില്‍ കയറ്റി വീടിന് സമീപം ഇറക്കി വിട്ടു. നേരത്തെ സൗഹൃദത്തിലായിരുന്ന പെണ്‍കുട്ടിയെ പത്തനാപുരത്തേക്ക് ഇവര്‍ വിളിച്ചുവരുത്തുകയായിരുന്നു. മെഡിക്കല്‍ പരിശോധനയില്‍ പീഡനം നടന്നിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു. അടൂര്‍ ഡിവൈഎസ്പി എസ് റഫീക്കിന്റെ നേത്യത്വത്തിലാണ് അന്വേഷണം നടന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക