|    Oct 22 Sun, 2017 5:04 am

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

Published : 2nd October 2016 | Posted By: SMR

തിരുവനന്തപുരം: മൊബൈല്‍ ഫോണില്‍ പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നല്‍കി നഗരത്തിലെ സ്‌കൂളില്‍ പ്ലസ്ടുവിന് പഠിക്കുന്ന പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവ് അ റസ്റ്റില്‍. പുഞ്ചക്കരി മാവുവിള ജങ്ഷനു സമീപം  തടിത്തരികത്ത് വീട്ടില്‍ വിഷ്ണു(20)വിനെയാണ് പൂന്തുറ പോലിസ് അറസ്റ്റ് ചെയ്തത്.
പ്രതിയായ വിഷ്ണു മൊബൈല്‍ ഫോണില്‍ പെണ്‍കുട്ടിയെ പരിചയപ്പെടുകയും തിരുവല്ലം പുഞ്ചക്കരിയിലുള്ള വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പൂന്തുറ പോലിസ് ഇന്‍സ്‌പെക്ടറായ സുനില്‍ദാസിന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ സജിന്‍ ലൂയിസ്, ശ്രീധരന്‍, രത്‌നന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക