|    May 27 Sat, 2017 1:47 pm
FLASH NEWS

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

Published : 1st August 2016 | Posted By: SMR

വണ്ടിപ്പെരിയാര്‍: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ ബന്ധുവായ യുവാവ് അറസ്റ്റില്‍. തങ്കമല മാട്ടുപ്പെട്ടി സ്വദേശി ബാലമുരുക(21)നെയാണ് സംഭവവുവുമായി ബന്ധപ്പെട്ട് പോലിസ് പിടികൂടിയത്.
പെണ്‍കുട്ടിയും ബാലമുരുകനും ഒരു വര്‍ഷത്തോളമായി പ്രണയത്തിലായിരുന്നു. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ബന്ധത്തെ എതിര്‍ത്തു. ഇതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ പഠനത്തിനായി അന്ധ്രയിലേക്കു വിടാന്‍ മാതാപിതാക്കള്‍ ശ്രമിച്ചു.
ഇതില്‍ മനംനൊന്ത് പെണ്‍കുട്ടി അമിതമായി ഉറക്ക ഗുളിക കഴിച്ചു. അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ കുമളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികില്‍സയില്‍ പീഡന വിവരം അറിഞ്ഞ ആശുപത്രി അധികൃതര്‍ ചൈല്‍ഡ് ലൈന്‍ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വനിതാ പോലിസ് മൊഴിയെടുത്തു.
കുമളി സിഐ പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലിസാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്.
പിടിയിലായ പ്രതി പെണ്‍കുട്ടിയുടെ അമ്മാവനാണ്. ഇയാളെ പീരുമേട് കോടതിയില്‍ ഹാജരാക്കി.
വണ്ടിപ്പെരിയാര്‍ എസ്‌ഐ സൈഫുദ്ധീന്‍, അഡീഷനല്‍ എസ്‌ഐ ടി ബാബു, സിപിഒമാരായ മധുസുദനന്‍, അനില്‍കുമാര്‍ എന്നിവര്‍ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day