|    Jul 24 Mon, 2017 2:04 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍

Published : 14th July 2016 | Posted By: SMR

കൊച്ചി: പ്രായപൂര്‍ത്തിയാവാത്ത മൂന്നു പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിനെ പോലിസ് അറസ്റ്റ് ചെയ്തു. നൊച്ചിമ എട്ടാടന്‍ വീട്ടില്‍ ജലീല്‍ (39) ആണ് അറസ്റ്റിലായത്.
പ്രതി തന്റെ പതിമൂന്നും പതിനാലും പതിനാറും വയസ്സുള്ള പെണ്‍മക്കളെ ലൈംഗികമായി പീഡിപ്പിക്കുന്നതായി വിവരം ലഭിച്ച എടത്തല പോലിസ് ആണ് കുട്ടികള്‍ക്കെതിരേയുള്ള ലൈംഗിക അതിക്രമങ്ങള്‍ തടയല്‍ നിയമപ്രകാരം ഇന്നലെ കേസ് എടുത്തത്. ഏഴാംക്ലാസില്‍ പഠിക്കുന്ന ഇളയ കുട്ടി ക്ലാസില്‍ ദുഃഖിതയായി ഇരിക്കുന്നതുകണ്ട് ടീച്ചര്‍ ചോദിച്ചപ്പോഴാണ് പിതാവ് തന്നെയും തന്റെ മൂത്ത രണ്ട് സഹോദരിമാരെയും ലൈംഗികമായി പീഡിപ്പിക്കാറുണ്ടെന്ന വിവരം പുറത്തറിഞ്ഞത്.
കഴിഞ്ഞ അഞ്ചുവര്‍ഷമായി ആദ്യം മൂത്ത കുട്ടിയേയും പിന്നീട് വളര്‍ന്നുവരുന്ന രണ്ടു കൊച്ചുകുട്ടികളേയും രാത്രികാലങ്ങളില്‍ പീഡിപ്പിക്കുകയായിരുന്നു. ഉറങ്ങുന്ന കുട്ടികളെ സുഖമില്ലാത്ത അമ്മയുടെ അടുത്തുനിന്നും എടുത്ത് തന്റെ മുറിയില്‍ കൊണ്ടുപോയാണ് പിതാവ് പീഡിപ്പിച്ചിരുന്നത്.
പിതാവിന്റെ അക്രമത്തെ കുട്ടികള്‍ എതിര്‍ക്കുമ്പോള്‍ പട്ടിണിക്കിടുമെന്നും പഠിക്കാന്‍ വിടില്ലെന്നും ഭീഷണിപ്പെടുത്തിയും ക്രൂരമായി മര്‍ദ്ദിച്ചുമാണ് പ്രതി കുറ്റകൃത്യം ചെയ്തിരുന്നത്. മൂന്നു കുട്ടികളുടെയും പരാതിയില്‍  പ്രതിക്കെതിരേ പ്രത്യേകം മൂന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ആലുവ ഡിവൈഎസ്പി വൈ ആര്‍ റസ്റ്റത്തിന്റെ നിര്‍ദേശപ്രകാരം ആലുവ സിഐ ടി ബി വിജയന്‍ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അന്വേഷണസംഘത്തില്‍ എടത്തല എസ്‌ഐ പി ജെ നോബിള്‍, ഡബ്ല്യൂഎസ്‌ഐ സൈനബ, എച്ച്‌സിമാരായ താജ് വര്‍ഗീസ്, ഷാഹി, ഡബ്ല്യൂസിപിഒ മാരായ നിത, റോസ, രജനി എന്നിവരുമുണ്ടായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക