|    Mar 27 Mon, 2017 4:21 pm
FLASH NEWS

പ്രായപൂര്‍ത്തിയാവാത്ത മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍

Published : 19th June 2016 | Posted By: SMR

ചങ്ങരംകുളം: 16 വയസ്സുള്ള മകളെ ലൈംഗികമായി പീഡിപ്പിച്ചിരുന്ന പിതാവിനെ ചങ്ങരംകുളം പോലിസ് അറസ്റ്റ് ചെയ്തു. എറണാകുളം സ്വദേശിയും ചങ്ങരംകുളം കാഞ്ഞിയൂര്‍ തെങ്ങില്‍പള്ളിക്ക് സമീപം വാടകയ്ക്ക് താമസിക്കുന്നയാളുമായ റഹീമി(45)നെയാണ് ചങ്ങരംകുളം എസ്‌ഐ ആര്‍ വിനോദിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടിയുടെയും ഉമ്മയുടെയും പരാതിപ്രകാരമാണ് അറസ്റ്റ്. 10ാം ക്ലാസ് വിദ്യാര്‍ഥിയായ മകളെ കഴിഞ്ഞ ആറുമാസമായി ഉമ്മ ജോലിക്കുപോവുന്ന സമയങ്ങളില്‍ നിരന്തരമായി പീഡിപ്പിച്ചുവരുന്നതായാണു പരാതി. സംഭവം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചിരുന്നത്. കഴിഞ്ഞ എട്ടുവര്‍ഷമായി ചങ്ങരംകുളത്ത് താമസിക്കുന്ന ഇയാള്‍ ഒന്നിലേറെ വിവാഹം കഴിച്ചിട്ടുണ്ട്. വയനാട്ടില്‍നിന്ന് വിവാഹം ചെയ്ത ഭാര്യയില്‍ രണ്ട് പെണ്‍മക്കളുണ്ട്. ഇതില്‍ മൂത്ത മകളെ ഇത്തരത്തില്‍ ലൈംഗികമായി പീഡിപ്പിച്ചതിന് എറണാകുളത്ത് ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day