|    May 28 Sun, 2017 12:19 pm
FLASH NEWS

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്ക് പീഡനം; യുവാവ് അറസ്റ്റില്‍

Published : 4th June 2016 | Posted By: SMR

ചാലക്കുടി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവിനെ കൊരട്ടി പോലിസ് അറസ്റ്റ് ചെയ്തു. പുതുക്കാട് വരടിയത്ത് വീട്ടില്‍ സുരേന്ദ്ര(36) നാണ് അറസ്റ്റിലായത്.
സംഭവത്തെകുറിച്ച് പോലിസ് പറയുന്നതിങ്ങനെ. മേലൂര്‍ സ്വദേശിനിയായ യുവതി 2013ല്‍ വീട്ടുകാരുമായി പിണങ്ങി ഊട്ടിയിലേക്ക് കടന്നു. കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കൊരട്ടി പോലിസില്‍ പരാതി നല്‍കിയിരുന്നു. ഊട്ടിയിലെത്തിയ പെണ്‍കുട്ടി അവിടെ ജോലിനോക്കുകയായിരുന്ന സുരേന്ദ്രനുമായി പരിചയത്തിലായി. ഇയാളോടൊപ്പം കൂടിയ പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി.
2014ല്‍ ഒരു കുഞ്ഞിന് പെണ്‍കുട്ടി ജന്മം നല്‍കി. തുടര്‍ന്ന് ശാരീരിക പീഡനം സഹിക്കാതെ വന്നതിനെ തുടര്‍ന്ന് പെണ്‍കുട്ടി മേലൂരില്‍തിരിച്ചെത്തി. പെണ്‍കുട്ടി തിരിച്ചെത്തിയതറിഞ്ഞ പോലിസ് കുട്ടിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് പീഡനകേസ് അറിഞ്ഞത്. തുടര്‍ന്നാണ് പ്രതിയെ ഊട്ടിയില്‍ നിന്നും അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day