പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം: പ്രതി പിടിയില്‍
Published : 8th April 2016 | Posted By: SMR
പത്തനംതിട്ട: ചിറ്റാര്‍ സ്വദേശിനിയായ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്കി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍. കൊടുമുടി വെപ്പിനേത്ത് സിജോ എന്നുവിളിക്കുന്ന സാമുവല്‍ ഏബ്രഹാ (28)മാണ് പിടിയിലായത്.
പ്ലസ് ടു പരീക്ഷ കഴിഞ്ഞ് നില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയെ രാത്രിയില്‍ വീട്ടിലെത്തി ലോറി ഡ്രൈവറായ പ്രതി കാറില്‍ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. ഒരാഴ്ചയോളം കോന്നി, കട്ടപ്പന, മറയൂര്‍ ഭാഗങ്ങളില്‍ താമസിപ്പിച്ച് നിരവധി തവണ പീഡിപ്പിച്ചു. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിപ്രകാരം ചിറ്റാര്‍ പോലിസ് കേസെടുത്തിരുന്നു. ബുധനാഴ്ച രാത്രി ഏഴുമണിയോടെ പത്തനംതിട്ടയില്വച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.ഇന്നലെ പെണ്‍കുട്ടിയെ കോടതിയില്‍ ഹാരാക്കി. പ്രതിയെ പത്തനംതിട്ട ജില്ലാ കോടതി റിമാന്‍ഡ് ചെയ്തു.
പ്രതിക്ക് ആവശ്യമായ സഹായങ്ങളൊരുക്കിയവരെക്കുറിച്ചും പോലിസ് അന്വേഷണം ആരംഭിച്ചു. ചിറ്റാര്‍ സിഐ എസ് ഷാജി, എസ്ഐ ശ്രീജിത്ത് സുദര്ശനന്, എഎസ്ഐ ദാസ്, പോലിസുകാരായ ബിജു, അല്‍സാം, ജിജു, മനോജ്, അന്‍സര്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.