|    Jan 25 Wed, 2017 4:57 am
FLASH NEWS

പ്രായപൂര്‍ത്തിയാവാത്ത സഹോദരിമാരെ പീഡിപ്പിച്ച മധ്യവയസ്‌കന്‍ അറസ്റ്റില്‍

Published : 5th April 2016 | Posted By: SMR

പുത്തനത്താണി: പ്രായപൂര്‍ത്തിയാവാത്ത സഹോദരിമാരെ പീഡിപ്പിച്ച മധ്യവയസ്‌കന്‍ അറസ്റ്റിലായി. വയനാട് അമ്പലവഴല്‍ സ്വദേശി മഞ്ഞാലംങ്കോട് മുഹമ്മദ് (52) നെയാണ് വളാഞ്ചേരി സിഐ കെ ജി സുരേഷും സംഘവും അറസ്റ്റു ചെയ്തത്. പുത്തനത്താണിയിലെ ഒരു ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന നിര്‍ധന കുടുംബത്തിലെ 10ഉം 6ഉം വയസ്സുള്ള സഹോദരിമാരാണ് പീഡനത്തിനിരയായത്.
ഒരു വര്‍ഷത്തോളമായി പുത്തനത്താണിയിലെ ഒരു ഹോട്ടലിലെ ജീവനക്കാരനായിരുന്ന പ്രതിയുടെ റൂമിന്റെ അടുത്തായിരുന്നു പെണ്‍കുട്ടികളുടെ കുടുംബം താമസിച്ചിരുന്നത്. മലപ്പുറം ചൈല്‍ഡ്‌ലൈനിനു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ കൗണ്‍സിലിങിലാണ് പീഡന വിവരം പുറത്തായത്. തുടര്‍ന്ന് സിഐയും സംഘവും പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
രണ്ട് മാസത്തോളമായി പ്രതി പല തവണ പെണ്‍കുട്ടികളെ പീഡിപ്പിച്ച് വരുകയായിരുന്നു. മാതാവിന്റെ പരാതിയില്‍ പ്രതിക്കെതിരേ രണ്ട് കേസ്സുകളാണെടുത്തിരിക്കുന്നത്. കോട്ടയം കടുത്തിരുത്തി കുറ്റിച്ചിറയില്‍ തോമസ് എന്ന അപ്പച്ചനായിരുന്ന പ്രതി മതം മാറിയാണ് മുഹമ്മദായത്. പ്രതിക്കെതിരേ സമാനകേസുകള്‍ മറ്റും സ്റ്റേഷനുകളിലുണ്ടോയെന്നും പോലിസ് അന്വേഷിക്കുന്നുണ്ട്.
മഞ്ചേരി മെഡിക്കല്‍ കോളജില്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ പെണ്‍കുട്ടികളെ നിര്‍ഭയ കേന്ദ്രത്തിലേക്ക് മാറ്റി. സിഐയെ കൂടാതെ കല്‍പ്പകഞ്ചേരി എസ്‌ഐ വിശ്വനാഥന്‍ കാരയില്‍, സിപിഒമാരായ ഷറഫുദ്ദീന്‍, ഇഖ്ബാല്‍, അബ്ദുല്‍ അസീസ്, എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ ഇന്ന് തിരൂര്‍ കോടതിയില്‍ ഹാജരാക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 75 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക