|    Oct 22 Mon, 2018 1:01 pm
FLASH NEWS

പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച യുവാവ് പിടിയില്‍

Published : 6th September 2017 | Posted By: fsq

 

നിലമ്പൂര്‍: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച യുവാവ് പിടിയില്‍. ചുള്ളിയോട് ഉണ്ണിക്കുളം ചിറക്കല്‍ വീട്ടില്‍ സൈനുല്‍ ആബിദ് എന്ന ഇണ്ണിമാനാണ് എടക്കര പോലീസിന്റെ പിടിയിലായത്. ഇയാളിപ്പോള്‍ നിലമ്പൂര്‍ ചക്കാലക്കുത്താണ് താമസം. 15 വയസ്സുള്ള ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിയെ കാണാനില്ലെന്ന പരാതിയില്‍ എടക്കര പോലീസ് കഴിഞ്ഞ 24 ന് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷിച്ച് വരികയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ 31ന് കുട്ടിയെ ബന്ധുക്കളുടെ സഹായത്തോടെ എടവണ്ണയില്‍ നിന്ന് കണ്ടെത്തിയിരുന്നു. പിന്നീട് എടക്കര സിഐ സി പി അബ്ദുള്‍ ബഷീര്‍, എസ്‌ഐ എന്നിവരുടെ നേതൃത്വത്തില്‍ കുട്ടിയെ കൗണ്‍സിലിംങിന് വിധേയമാക്കിയപ്പോഴാണ് പീഡനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അറിഞ്ഞത്.കഴിഞ്ഞ 24 ന് മഞ്ചേരിയിലുള്ള ബന്ധുവീട്ടിലേക്ക് പോകും വഴി വൈകുന്നേരം നിലമ്പൂര്‍ ബസ്റ്റാന്റില്‍ വെച്ച് പ്രതി പെണ്‍കുട്ടിയുമായി പരിചയം നടിച്ച് സമീപിക്കുകയും ബന്ധുവീട്ടിലാക്കിത്തരാം എന്ന് പറഞ്ഞ് സുഹൃത്തിന്റെ വാടകക്കെടുത്ത ഓട്ടോയില്‍ കയറ്റി പലസ്ഥലത്തും ചുറ്റിക്കറങ്ങുകയും പുഴവക്കത്ത് കൊണ്ടുപോയി പീഡിപ്പിക്കുകയും ചെയ്തു. പിറ്റേ ദിവസം ഗൂഡല്ലൂരിലെ ഒരു ലോഡ്ജില്‍ കൊണ്ടുപോയും പീഡിപ്പിച്ചു. കുട്ടിയുടെ കയ്യിലുണ്ടായിരുന്ന ഒന്നേകാല്‍ പവന്‍ വരുന്ന സ്വര്‍ണ്ണവള പ്രതി മഞ്ചേരിയിലെ ഒരു സ്വര്‍ണ്ണ കടയില്‍ വിറ്റ് കിട്ടിയ പണം കൊണ്ട് ആഡംബര കാര്‍ വാടകക്കെടുത്ത് കറങ്ങുകയായിരുന്നു. പ്രതി അന്യമതസ്ഥയെ പ്രേമിച്ച് വിവാഹം കഴിച്ച് രണ്ടു കുട്ടികളുടെ പിതാവാണ്. ലോറി ഡ്രൈവറായി പോകുന്ന പ്രതി നിലമ്പൂരില്‍ ഓട്ടോ ഡ്രൈവറായും ജോലി ചെയ്യാറുണ്ട്. കഞ്ചാവും മറ്റ് മയക്കുമരുന്നുകളും ഉപയോഗിക്കുന്ന പ്രതി കുട്ടിയെ ഉപദ്രവിച്ചതിനും വശീകരിച്ച് കൂട്ടിക്കൊണ്ടുപോയതിനും പോക്‌സോ നിയമമനുസരിച്ച് കേസെടുത്ത് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss