|    Jul 26 Wed, 2017 4:22 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച നാലു പേര്‍ അറസ്റ്റില്‍

Published : 24th October 2015 | Posted By: SMR

കാലടി: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ നാലു പേര്‍ അറസ്റ്റില്‍. മൂക്കന്നൂര്‍ മഞ്ഞിക്കാട് വെള്ളക്കാട്ടില്‍ വിനയന്‍(24), മറ്റൂര്‍ മനക്കപ്പടി കാച്ചപ്പിള്ളി വീട്ടില്‍ സോജന്‍(25), മറ്റൂര്‍ മനക്കപ്പടി പൂപ്പാനി വീട്ടില്‍ ദീപക്(24), മറ്റൂര്‍ മനക്കപ്പടി കൊളുവന്‍കുടി വീട്ടില്‍ സിനു(25) എന്നിവരെയാണ് കാലടി പോലിസ് ഇന്‍സ്‌പെക്ടര്‍ ക്രിസ്പിന്‍ സാമിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ജൂലൈയില്‍ മാണിക്യമംഗലത്തു വച്ചായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. നാലു പേരും പെണ്‍കുട്ടിയെ പീഡിപ്പിച്ചത് വിവാഹവാഗ്ദാനം നല്‍കിയായിരുന്നുവെന്നും പോലിസ് പറഞ്ഞു.
പ്രതികളെ കോടതിയില്‍ ഹാജരാക്കി. കാലടി പോലിസ് എസ്‌ഐ പി കെ ശ്രീധരന്‍, എഎസ്‌ഐമാരായ ബോസ്, ഉണ്ണികൃഷ്ണന്‍, സീനിയര്‍ സിപിഒമാരായ നന്ദകുമാര്‍, ശ്രീകുമാര്‍, അബ്ദുല്‍ സത്താര്‍ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ നേതൃത്വം നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക