|    Dec 16 Sun, 2018 1:23 pm
FLASH NEWS
Home   >  News now   >  

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ച എഎസ്‌ഐ അറസ്റ്റിലായി

Published : 21st May 2018 | Posted By: G.A.G

കൊച്ചി : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന എഎസ്‌ഐയെ എറണാകുളം സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തു. തലയോലപ്പറമ്പ് സ്‌റ്റേഷനിലെ എഎസ്‌ഐ നാസര്‍ ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഏപ്രില്‍ 28 ന് ആയിരുന്നു കേസിനാസ്പദമായ സംഭവം.
ഇയാള്‍ക്കെതിരെ  പോക്‌സോ നിയമപ്രകാരം കേസെടുത്തിരുന്നു.  ഇതിനു ശേഷം ഒളിവിലായിരുന്ന ഇയാളെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss