|    Jun 18 Mon, 2018 3:11 am
FLASH NEWS
Home   >  National   >  

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആറംഗ സംഘം നടുറോഡില്‍ പീഡിപ്പിച്ചു,വീഡിയോ പകര്‍ത്തി പ്രചരിപ്പിച്ചു

Published : 30th April 2018 | Posted By: mi.ptk

പട്‌ന: ബീഹാറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആറംഗ സംഘം പട്ടാപകല്‍ നടുറോഡില്‍ പീഡിപ്പിച്ചു. ബീഹാറിലെ ജഹനാബാദ് ഏരിയയിലാണ്‌ സംഭവം. കണ്ടുനിന്നവര്‍ പെണ്‍കുട്ടിയെ സഹായിക്കാന്‍ ശ്രമിക്കാതെ ചിത്രങ്ങള്‍ പകര്‍ത്തി സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുകാണ് ചെയ്തത്. ശനിയാഴ്ച രാത്രിമുതലാണ് സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയത്.
പ്രതികള്‍ ഉപദ്രവിക്കാന്‍ ശ്രമിക്കുമ്പോള്‍ പെണ്‍കുട്ടി അതിനെ എതിര്‍ക്കുന്നത് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. പ്രതികള്‍ പെണ്‍കുട്ടിയുടെ വസ്ത്രം വലിച്ച് കീറുകയും ലൈംഗികമായി ആക്രമിക്കുകയുമായിരുന്നു. പെണ്‍കുട്ടി കരഞ്ഞ് അപേക്ഷിച്ചിട്ടും പ്രതികള്‍ ക്രൂരത തുടരുകയായിരുന്നു.
പ്രതികള്‍ സഞ്ചരിച്ച മോട്ടോര്‍ബൈക്ക് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ബെഹല്‍വാര്‍ ഏരിയയിലെ സിഹാതിയിലുള്ള ഒരു വ്യക്തിയുടേതാണ്   ബൈക്കെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. ഇയാള്‍ മൂന്ന് വര്‍ഷമായി പട്‌നയില്‍ താമസമാക്കിയിട്ടുള്ളയാളാണ്. കൃത്യമായി ഏത് സ്ഥലത്താണ് സംഭവം നടന്നത് എന്ന് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമല്ലെന്നും എങ്കിലും പ്രതികള്‍ സഞ്ചരിച്ച ബൈക്കിന്റെ നമ്പര്‍ വച്ച് അന്വേഷണം ആരംഭിച്ചതായും പോലീസ് സൂപ്രണ്ട് വ്യക്തമാക്കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss