|    Jun 21 Thu, 2018 6:37 am
FLASH NEWS
Home   >  Kerala   >  

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു;ആര്‍എസ്എസ് നേതാവ് അറസ്റ്റില്‍

Published : 11th October 2017 | Posted By: mi.ptk

കണ്ണൂര്‍:പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആര്‍എസ്എസ് നേതാവ് അറസ്റ്റില്‍. ചെറുവാഞ്ചേരിയിലെ ഈരാച്ചിപുരയില്‍ ഷിജുവാണ് പോലീസ് പിടിയിലായത്. പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന രക്ഷിതാക്കളുടെ പരാതിയില്‍ കണ്ണവം പോലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച വൈകിട്ടാണ് സംഭവം. ട്യൂഷന്‍ ക്ലാസ് കഴിഞ്ഞ് മടങ്ങിവരികയായിരുന്നു പെണ്‍കുട്ടിയെ ഇയാള്‍ കടന്നുപിടിക്കുകയായിരുന്നു. പിന്നീട് ഇയാളില്‍ നിന്നും രക്ഷപ്പെട്ടോടിയ പെണ്‍കുട്ടി വീട്ടില്‍ വിവരമറിയിക്കുകയും രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.ഇതിന് മുന്‍പും ഇയാള്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചിരുന്നതായി പെണ്‍കുട്ടി പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss