|    Jan 18 Thu, 2018 11:39 pm
FLASH NEWS
Home   >  Kerala   >  

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു: വൈദികന്‍ പിടിയില്‍

Published : 18th July 2017 | Posted By: shins


കല്‍പ്പറ്റ: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഒളിവില്‍ പോയ വൈദികന്‍ പിടിയിലായി. കൊട്ടിയൂര്‍ സ്വദേശിയായ സജി ജോസഫാണ് പിടിയിലായത്. മംഗലാപുരത്ത് വെച്ചാണ് പോലീസ് ഇയാളെ പിടികൂടിയത്. മീനങ്ങാടിക്കടുത്തുള്ള ബാലഭവനിലെ കുട്ടികളാണ് വൈദികന്റെ പീഡനത്തിനിരയായത്. സജിയുടെ പേരില്‍ പോക്‌സോ നിയമപ്രകാരം മീനങ്ങാടി പോലീസ് കേസെടുത്തിരുന്നു. 2016-17 അധ്യയന വര്‍ഷത്തിലെ സ്‌കൂള്‍ അവധിക്കാലത്താണ് കേസിനാസ്പദമായ സംഭവം. പീഡനത്തെക്കുറിച്ച് കുട്ടികള്‍ മൊഴി നല്‍കിയിട്ടുണ്ട്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടികളെ കൗണ്‍സലിങ്ങിന് വിധേയരാക്കിയതോടെയാണ് വിവരം പുറത്തറിഞ്ഞത്. സംഭവം നടന്ന ബാലഭവന്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day