|    Apr 27 Fri, 2018 12:23 pm
FLASH NEWS
Home   >  Kerala   >  

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടികൊണ്ട് പോയി; ഹിന്ദു ഐക്യവേദി നേതാവ് പിടിയില്‍

Published : 18th October 2016 | Posted By: mi.ptk

hindu-aikyavedi

മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയ കേസില്‍ ഹിന്ദു ഐക്യവേദി  നേതാവ് അറസ്റ്റില്‍. പാണ്ടിക്കാട് പൊലീസാണ് ഇയാളെ പിടികൂടിയത്. പുളിക്കല്‍ ഒളവട്ടൂര്‍ എറിയാട് വീട്ടില്‍ ചന്ദ്രന്‍ എന്ന ചീറോളി ചന്ദ്രന്‍ (45) ആണ് അറസ്റ്റിലായത്. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയല്‍ (പോക്‌സോ ) നിയമപ്രകാരമാണ് അറസ്റ്റ്.

കഴിഞ്ഞ വര്‍ഷം മേലാറ്റൂര്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇയാളെ ഇന്ന് പാണ്ടിക്കാട് സി.ഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.  ഇയാള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യപേക്ഷ നേരത്തെ ഹൈകോടതി തള്ളിയിരുന്നു. ജില്ലക്ക് അകത്തും പുറത്തും സമാനമായ നിരവധി സംഭവങ്ങളില്‍  ഇയാള്‍ ഉള്‍പ്പെട്ടതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രതിയെ ചൊവ്വാഴ്ച ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss