|    Oct 22 Sun, 2017 8:55 pm
FLASH NEWS

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് പിടിയില്‍

Published : 18th July 2016 | Posted By: SMR

അഞ്ചാലുംമൂട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിരന്തരമായി പീഡിപ്പിച്ചിരുന്ന പ്രതിയെ അഞ്ചാലുംമൂട് പോലിസ് അറസ്റ്റ് ചെയ്തു. കുരീപ്പുഴ സുമഭവനത്തില്‍ സുജിന്‍(21) ആണ് അറസ്റ്റിലായത്. അഞ്ചാലുംമൂട് പോലിസ് സ്റ്റേഷന്‍ പരിധിയിലുള്ള സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനിയാണ് പെണ്‍കുട്ടി. വീട്ടില്‍ ആളില്ലാത്ത സമയങ്ങളില്‍ വീട്ടിലെത്തുന്ന പ്രതി പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിച്ചിരുന്നു എന്ന് പോലിസ് പറഞ്ഞു. ഫോ ട്ടോ എടുത്ത് മോര്‍ഫ് ചെയ്ത് ഫെയ്‌സ്ബുക്കിലിടുമെന്ന പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. സുജിനെ മുമ്പും സ്ത്രീവിഷയവുമായി ബന്ധപ്പെട്ട് താക്കീത് നല്‍കി വിട്ടിട്ടുണ്ടെന്ന് പോലിസ് പറഞ്ഞു.

പെണ്‍കുട്ടി സ്‌കൂളിലെ അധ്യാപികയെ വിവരം അറിയച്ചതിന്റെ അടിസ്ഥാനത്തില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ പരാതി നല്‍കിയിരുന്നു. അഞ്ചാലുംമൂട് എസ്‌ഐ എം കെ പ്രശാന്ത്കുമാര്‍, സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ ഡി ശ്രീകുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക