|    Sep 23 Sun, 2018 6:46 pm
FLASH NEWS
Home   >  Kerala   >  

പ്രായപൂര്‍ത്തിയാകാത്ത ദലിത് പെണ്‍കുട്ടിയെ പീഡിപ്പിച്ചു;കൗമാരക്കാരനും വൃദ്ധനും ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ കേസ്

Published : 29th April 2018 | Posted By: mi.ptk

ചെറുപുഴ:പ്രായപൂര്‍ത്തിയാകാത്ത ദലിത് പെണ്‍കുട്ടിയെ കൗമാരക്കാരനും വൃദ്ധനുമുള്‍പ്പെട്ട നാലംഗ സംഘം പീഡിപ്പിച്ചതായി പരാതി. ചെറുപുഴ പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. പെണ്‍കുട്ടി വീട്ടുകാരോട് വിവരം പറഞ്ഞതിനെ തുടര്‍ന്ന് ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കുകയും ചൈല്‍ഡ് ലൈന്‍ ആധികൃതരുടെ നിര്‍ദ്ദേശ പ്രകാരം കണ്ണൂര്‍ വനിതാ സെല്‍ എസ്.ഐ സി.മല്ലിക പെണ്‍കുട്ടിയില്‍ നിന്നും ഇന്നലെ മൊഴിയെടുക്കുകയുമായിരുന്നു. പതിനൊന്നുകാരനും വൃദ്ധനും ഉള്‍പ്പെട്ട നാലംഗ സംഘം പലതവണ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കി എന്നാണ് പരാതി. പതിനൊന്നുവയസുകാരന്‍, നാരായണന്‍,സുനില്‍,രമേശന്‍ എന്നിവരാണ് കേസിലെ പ്രതികള്‍. ഇവര്‍ക്കെതരെ  ചെറുപുഴ എസ്.ഐ.പി.സുകുമാരന്‍ കേസെടുത്തു. പയ്യന്നൂര്‍ സ്‌റ്റേഷന്‍ എസ്.എച്ച്.ഒ എം.പി, ആസാദിനാണ് കേസന്വേഷണ ചുമതല.2017 മുതലാണ് നാല് പേരും വ്യത്യസ്ത ദിനങ്ങളിലായി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നാല് കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss