|    Aug 18 Fri, 2017 12:41 am
FLASH NEWS

പ്രാദേശിക സേനാ റിക്രൂട്ട്‌മെന്റ് തുടങ്ങി ; ആദ്യദിനമെത്തിയത് പതിനായിരത്തിലേറേ പേര്‍

Published : 2nd August 2017 | Posted By: fsq

 

കണ്ണൂര്‍: ജോലിക്ക് വേണ്ടിയുള്ള യുവാക്കളുടെ പരക്കംപാച്ചിലിന്റെ നേര്‍സാക്ഷ്യമായി കണ്ണൂരില്‍ ഇന്നലെ ആരംഭിച്ച ഇന്‍ഫന്ററി റിക്രൂട്ട്‌മെന്റ് റാലി. മദ്രാസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 122 ഇന്‍ഫന്ററി ബറ്റാലിയനിലേക്ക് നടക്കുന്ന റിക്രൂട്ട്‌മെന്റ് റാലിയില്‍ പങ്കെടുക്കാനായി ആദ്യദിവസമെത്തിയത് 10000ഓളം യുവാക്കള്‍. കേരളത്തിനു പുറമെ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലുങ്കാന സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ഇന്നലെ റിക്രൂട്ട്‌മെന്റ് റാലിയില്‍ പങ്കെടുത്തത്. ഇന്ന് മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്‍, ദാദര്‍, ഗോവ, ദാമന്‍ ദ്യു, ലക്ഷദ്വീപ്, പുതുച്ചേരി എന്നിവിടങ്ങളിലുള്ളവര്‍ക്കാണ് റിക്രൂട്ട്‌മെന്റ് റാലി. കായികക്ഷമതയുടെ അടിസ്ഥാനത്തിലാണ് നിയമനം. എഴുത്തുപരീക്ഷയില്ലെന്നതിനാലാണ് ഉദ്യോഗാര്‍ഥികള്‍ തള്ളിക്കയറിയത്. ഇന്നലെ രാവിലെ ആറോടെ കോട്ടമൈതാനിയില്‍ കമാന്‍ഡിങ് ഓഫിസര്‍ രാജേഷ് കനൂജിയയുടെ നേതൃത്വത്തിലാണ് റിക്രൂട്ടമെന്റ് റാലി നടത്തിയത്. ജില്ലാ ആശുപത്രിക്കു സമീപത്തെ കോട്ടമൈതാനി ഉദ്യോഗാര്‍ഥികളെ കൊണ്ട് നിറഞ്ഞു കവിഞ്ഞിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക