|    Oct 19 Fri, 2018 2:16 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

പ്രാദേശിക മദ്യനിരോധന നിയമത്തിനുള്ള ജനാധികാര വകുപ്പുകള്‍ പുനസ്ഥാപിക്കണം: മദ്യനിരോധന സമിതി

Published : 6th September 2017 | Posted By: fsq

 

കൊച്ചി: പ്രാദേശിക മദ്യനിരോധന നിയമത്തിനുള്ള ജനാധികാര വകുപ്പുകള്‍ പുനസ്ഥാപിക്കണമെന്നു കേരള മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്റ്് ഡോ. ജേക്കബ് മണ്ണാറപ്രായില്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിനെതിരേ ജനപക്ഷ രാഷ്ട്രീയ -മതനേതാക്കള്‍ രംഗത്തിറങ്ങണം. സംസ്ഥാനത്തെ ഘട്ടംഘട്ടമായി മദ്യമുക്തമാക്കുമെന്നായിരുന്നു ഇടതുപക്ഷം പ്രകടന പത്രികയിലൂടെ നല്‍കിയ വാഗ്ദാനം. എന്നാല്‍, ഇത് ലംഘിച്ചുകൊണ്ട് അടച്ചതും പുതിയതുമായ ബാറുകള്‍ തുറക്കുന്നതിന് സഹായിക്കുന്ന ജനവിരുദ്ധനയം ഉപേക്ഷിക്കണമെന്നും ജേക്കബ് മണ്ണാറപ്രായില്‍  ആവശ്യപ്പെട്ടു. മദ്യ മാഫിയയുടെ സമ്മര്‍ദത്തിനു വഴങ്ങി സുപ്രിംകോടതി വിധിയെ അട്ടിമറിച്ചു ദേശീയ- സംസ്ഥാന പാതകളുടെ പദവി മാറ്റിയ നടപടി ചരിത്രപരമായ വിഡ്ഢിത്തമാണ്. ടൂറിസം പ്രോല്‍സാഹിപ്പിക്കാന്‍ എന്ന പേരില്‍ പള്ളിക്കും പള്ളിക്കൂടത്തിനും ഹരിജന്‍ കോളനികള്‍ക്കും 50 മീറ്റര്‍ അകലെ മദ്യശാലകള്‍ ആവാമെന്ന പ്രഖ്യാപനം വിദ്യാര്‍ഥികളെ മദ്യപാനികളാക്കാനുള്ള തന്ത്രപരമായ നീക്കമാണ്. പുതിയ മദ്യനയത്തിനെതിരേ മത, രാഷ്ട്രീയ, സാമൂഹിക സംഘടനകളോടു ചേര്‍ന്ന് ശക്തമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്നും ജേക്കബ് മണ്ണാറപ്രായില്‍ അറിയിച്ചു. ജനറല്‍ സെക്രട്ടറി ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍, ഫാ. വര്‍ഗീസ് മുഴുത്തേറ്റ് പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss