|    Jan 21 Sat, 2017 7:46 am
FLASH NEWS

പ്രാദേശിക ഭരണത്തില്‍ യോഗനടപടികള്‍ ഡിജിറ്റല്‍ ചെയ്ത ആദ്യജില്ലയായി കാസര്‍കോട്; പ്രഖ്യാപനം രണ്ടിന്

Published : 30th September 2016 | Posted By: Abbasali tf

കാസര്‍കോട്്: ജില്ലയിലെ ത്രിതല പഞ്ചായത്തുകളിലും നഗരസഭകളിലും ഭരണസമിതി യോഗ നടപടികള്‍ ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറി. ഇന്ത്യയില്‍ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഡിജിറ്റലൈസ്ഡ് മീറ്റിങ് മാനേജ്‌മെന്റ് സംവിധാനം നടപ്പിലാക്കുന്ന ആദ്യ ജില്ല എന്ന ബഹുമതി കാസര്‍കോടിനാണ്. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വികസിപ്പിച്ച സകര്‍മ്മ എന്ന വെബ് അധിഷ്ഠിത സോഫ്റ്റ് വെയര്‍ ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാന സര്‍ക്കാറിന്റെ നൂറുദിനം പൂര്‍ത്തീകരണത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഡിഎംഎംഎസിന്റെ ജില്ലാതല പൂര്‍ത്തീകരണ പ്രഖ്യാപനം ഒക്‌ടോബര്‍ രണ്ടിന് രാവിലെ 10ന് കാഞ്ഞങ്ങാട് ടൗണ്‍ ഹാളില്‍ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വഹിക്കും. സംസ്ഥാന മുനിസിപ്പല്‍ ചെയര്‍മാന്‍ ചേമ്പര്‍ അധ്യക്ഷന്‍ കൂടിയായ കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍ അധ്യക്ഷത വഹിക്കും. കിലയുടെ കോഴ്‌സ് കോര്‍ഡിനേറ്റര്‍ ഡോ. ജെ ബി രാജന്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ്, ഗ്രാമപ്പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ്് എ എ ജലീല്‍, സെക്രട്ടറി രാജു കട്ടക്കയം, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് എം ഗൗരി സംസാരിക്കും.യോഗത്തിനുള്ള അജണ്ട ഇനങ്ങള്‍ ഭരണസമിതി അംഗങ്ങളും ഉദ്യോഗസ്ഥരും നിര്‍ദ്ദേശിക്കുന്നതും യോഗ തീയതി അധ്യക്ഷന്മാര്‍ നിശ്ചയിക്കുന്നതും നോട്ടീസ് നടത്തിപ്പും യോഗ നടപടി കുറിപ്പ് രേഖപ്പെടുത്തല്‍  തുടങ്ങി ഭരണസമിതി യോഗവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഇനി മുതല്‍ ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറിക്കഴിഞ്ഞു. താമസിയാതെ പൊതുജനങ്ങള്‍ക്കും പഞ്ചായത്ത് നഗരസഭകളുടെ യോഗ തീരുമാനങ്ങള്‍ വിരല്‍തുമ്പില്‍ ലഭ്യമാവും. ഇപ്പോള്‍ ാലലശേിഴ.ഹഴെസലൃമഹമ.ഴീ്.ശി എന്ന വെബ് സൈറ്റില്‍ യോഗതീയ്യതികള്‍ കാണാന്‍ സാധിക്കും. യോഗം കഴിയുന്നതോടെ തന്നെ എല്ലാ അംഗങ്ങള്‍ക്കും അവരുടെ മൊബൈല്‍ ഫോണിലും കംപ്യൂട്ടറിലും മിനുട്ട്‌സ് ലഭ്യമാകും. ജില്ലയിലെ 38 പഞ്ചായത്തുകളിലേയും ആറ് ബ്ലോക്ക് പഞ്ചായത്തുകളിലെയും ജില്ലാ പഞ്ചായത്തിലെയും അധ്യക്ഷന്മാര്‍ക്കും ഇതു സംബന്ധിച്ച് കിലയുടെ ശേഷി വികസന പരിപാടിയുടെ ഭാഗമായി പരിശീലനം നല്‍കിയിരുന്നു. കില ഡയറക്ടര്‍ ഡോ. പി പി ബാലന്‍, അസിസ്റ്റന്റ് പ്രഫ. ഡോ. ജെ ബി രാജന്‍ എന്നിവരാണ് മുന്‍കൈ എടുത്ത്. പത്ത് ബാച്ചുകളിലായി 368 പേര്‍ക്കാണ് ജില്ലയില്‍ പരിശീലനം നല്‍കിയത്. പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍ പി മുഹമ്മദ് നിസാര്‍, പഞ്ചായത്ത് സെക്രട്ടറിമാരായ എം ഗംഗാധരന്‍ നായര്‍, ബി എന്‍ സുരേഷ്, എം കണ്ണന്‍ നായര്‍, പി ജയന്‍ എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നല്‍കിയത്. ഒരു ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളിലും കണക്കുകള്‍ ഡിജിറ്റല്‍ രൂപത്തിലാക്കിയ ആദ്യ ജില്ല എന്ന ബഹുമതിയും നേരത്തെ കാസര്‍കോട് ജില്ല നേടിയിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 20 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക