|    Apr 25 Tue, 2017 10:13 am
FLASH NEWS

പ്രാഥമിക സഹകരണ സംഘങ്ങള്‍ ഹര്‍ത്താല്‍ ആചരിച്ചു

Published : 17th November 2016 | Posted By: SMR

തിരുവനന്തപുരം: സഹകരണ ബാങ്കുകളെ തകര്‍ക്കുന്ന റിസര്‍വ് ബാങ്ക് നിര്‍ദേശം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രാഥമിക സഹകരണ സംഘങ്ങള്‍ ഹര്‍ത്താല്‍ ആചരിച്ചു. റിസര്‍വ് ബാങ്കിന് കീഴില്‍ പ്രവര്‍ത്തിക്കന്ന സംസ്ഥാന സഹകരണ ബാങ്ക്, ജില്ലാ സഹകരണ ബാങ്ക്, അര്‍ബന്‍ ബാങ്കുകള്‍ ഒഴിച്ചുള്ള സംസ്ഥാനത്തെ പതിനായിരക്കണക്കിന് വരുന്ന പ്രാഥമിക സകരണ സംഘങ്ങളും കാര്‍ഷിക വായ്പാ സംഘങ്ങളുമാണ് ഹര്‍ത്താല്‍ ആചരിച്ചത്. മറ്റു സഹകരണ ബാങ്കിലെ ജീവനക്കാര്‍ ഹര്‍ത്താലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജില്ലാ കേന്ദ്രങ്ങളില്‍ പ്രകടനം നടത്തി. ഹര്‍ത്താല്‍ ആചരിച്ച സമരക്കാര്‍ തിരുവനന്തപുരം റിസര്‍വ് ബാങ്ക് റീജ്യനല്‍ ഓഫിസിനു മുന്നില്‍ ധര്‍ണ സംഘടിപ്പിച്ചു. ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍ സമരം ഉദ്ഘാടനം ചെയ്തു. നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപനത്തിനെതിരേയും സഹകരണ ബാങ്കുകളോട് കാണിക്കുന്ന ഇരട്ട സമീപനത്തിനെതിരേയും വിഎസ് ആഞ്ഞടിച്ചു. നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപനം വന്ന് ഒരാഴ്ച പിന്നിടുന്ന വേളയിലാണ് വിഎസ് അതിരൂക്ഷമായ പ്രതികരണവുമായി രംഗത്തെത്തിയത്. അസാധുവായ നോട്ട് മാറ്റിനല്‍കാനും ഉപഭോക്താക്കള്‍ക്ക് അസാധുവായ നോട്ട് എക്കൗണ്ടില്‍ നിക്ഷേപിക്കാനും നിലവില്‍ സഹകരണ ബാങ്കുകള്‍ക്ക് അനുമതിയില്ല. ഇതോടെ ബാങ്കുകളുടെ പ്രവര്‍ത്തനം സ്തംഭനാവസ്ഥയിലാണ്. ഇതേ തുടര്‍ന്നാണ് തൊഴിലാളി സംയുക്ത യൂനിയന്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day