|    Jul 17 Tue, 2018 7:26 pm
FLASH NEWS

പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ ദിവസങ്ങളായി ഡോക്ടറില്ല

Published : 11th September 2017 | Posted By: fsq

 

പീരുമേട്: ഏലപ്പാറ സര്‍ക്കാര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍ അവധിയില്‍ പ്രവേശിച്ചിട്ട് ദിവസങ്ങളായി. ഡോക്ടറുടെ സേവനം ലഭ്യമല്ലാതെ രോഗികള്‍ വലയുന്നു. ഏലപ്പാറയിലെ സര്‍ക്കാര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് ഡോക്ടറുടെ ലഭിക്കാതെയായിട്ട് ദിവസങ്ങള്‍ പിന്നിടുന്നത് . നൂറിലധികം രോഗികള്‍ ദിവസേനേ എത്തുന്ന ആശുപത്രിയില്‍ നിലവിലുണ്ടായിരുന്ന ഡോക്ടര്‍ അവധിയില്‍ പ്രവേശിച്ചിട്ടും പകരക്കാരെ നിയമിക്കാന്‍ ഇതുവരെ നടപടിയില്ല. ഇതോടെ തോട്ടം തൊഴിലാളികളടക്കമുളള സാധാരണക്കാര്‍ സമീപത്തെ സ്വകാര്യ ആശുപത്രിയെ ആശ്രയിക്കേണ്ട ഗതികേടിലാണ് ജനങ്ങ ള്‍.ആശുപത്രിയിലെ ഒ .പി വിഭാഗം തന്നെ പ്രവര്‍ത്തിച്ചിട്ട് ദിവസങ്ങള്‍ പിന്നിടുന്നതായാണ് നാട്ടുകാര്‍ പറയുന്നനത്. ആശുപത്രിയില്‍ നിലവില്‍ സേവനം നടത്തിയിരുന്ന ഡോ ക്ടര്‍ അവധിയില്‍ പ്രവേശിച്ചതോടെ ആശുപത്രിയുടെ പ്രവര്‍ത്തനമാകെ താറുമാറായി. ഓണാവധി ആയതിനാല്‍ പുതിയ ഡോക്ടറെ നിയമിക്കാന്‍ തടസം നേരിടുന്നതായാണ് ജില്ലാ ആരോഗ്യ വിഭാഗം നല്‍കുന്ന വിശദീകരണം. ദിവസേനേ 140 ഓളം പേര്‍ ഒ പി യില്‍ എത്തുന്നുണ്ട്. ഭൂരിഭാഗവും തോട്ടം മേഖലയില്‍ ഉള്‍പ്പെട്ടു കഴിയുന്ന പ്രദേശമായതിനാല്‍ തോട്ടം തൊഴിലാളികളുടെ പ്രധാന ആശ്രയ കേന്ദ്രമാണ് ഏലപ്പാറയിലെ സര്‍ക്കാര്‍ പ്രാഥമികാരോഗ്യ കേന്ദ്രം. കോട്ടമല, വാഗമണ്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ആളുകള്‍ ഇവിടെ എത്തുന്നുണ്ട്. നിലവില്‍ ഉണ്ടായിരുന്ന ഡോക്ടര്‍ സൈകാട്രിക് വിദഗ്ധ ആയിരുന്നതിനാല്‍ നിരവധി ആളുകള്‍ ആശുപത്രിയില്‍ എത്തിയിരുന്നു. തോട്ടം മേഖലയില്‍ ജോലി ഇല്ലാതായതോടെ വരുമാന മാര്‍ഗ്ഗം ഇല്ലാതായ തൊഴിലാളികള്‍ക്ക് ഏക ആശ്രയമായ ആശുപത്രിയാണിത്. ഡോക്ടര്‍ ഇല്ലാതായി ദിവസങ്ങള്‍ പിന്നിടുന്നതോടെ സമീപത്തുള്ള സ്വകാര്യ ആശുപത്രികളില്‍ വന്‍ തുക നല്‍കി ആരോഗ്യപരിപാലനം നടത്തേണ്ട ഗതികേടിലാണ് ജനങ്ങള്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss