|    Jul 19 Thu, 2018 5:58 am
FLASH NEWS
Home   >  Editpage  >  Second edit  >  

പ്രാഥമികാരോഗ്യം

Published : 11th September 2017 | Posted By: fsq

 

പുതിയ നൂറ്റാണ്ട് പിറന്നശേഷം ഇന്ത്യയടക്കമുള്ള ദരിദ്ര രാജ്യങ്ങളിലെ പൊതുജനാരോഗ്യം മെച്ചപ്പെട്ടതായി കാണുന്നു. ശിശുമരണം പാതിയായി കുറഞ്ഞു. എയ്ഡ്‌സ് മൂലമുള്ള മരണത്തില്‍ 40 ശതമാനമാണു കുറവു കാണുന്നത്. മലമ്പനികൊണ്ടുള്ള ഏഴു ദശലക്ഷം മരണങ്ങള്‍ തടയാന്‍ കഴിഞ്ഞു.ഇതിനു പ്രധാന കാരണം പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ തന്നെയാണ്. ലോകാരോഗ്യസംഘടന പറയുന്നത് 40 കോടിയോളം ജനങ്ങള്‍ക്ക് ഒരുതരം ചികില്‍സയും ലഭിക്കുന്നില്ലെന്നാണ്. ചികില്‍സാമേഖലയിലുള്ള പുരോഗതി കാരണം ഇപ്പോള്‍ പകര്‍ച്ചവ്യാധികള്‍ മൂലമുള്ള മരണം കുറയുകയാണ്. പകരം രക്തസമ്മര്‍ദം, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവ വര്‍ധിക്കുന്നു. 2020 ആവുമ്പോള്‍ ദരിദ്രരാജ്യങ്ങളിലെ മരണത്തില്‍ 70 ശതമാനം ഇത്തരം അസുഖങ്ങള്‍ മൂലമായിരിക്കും. പഞ്ചനക്ഷത്ര ആശുപത്രികളില്‍ ചികില്‍സ തേടേണ്ട രോഗങ്ങളല്ല ഇവ. പകര്‍ച്ചവ്യാധികളുടെ കാര്യവും തഥൈവ. പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലൂടെ ചികില്‍സ നല്‍കാവുന്നതും നിയന്ത്രിക്കാവുന്നതുമാണു പകര്‍ച്ചവ്യാധികള്‍.എന്നാല്‍, ഭരണകൂടങ്ങള്‍ പ്രശസ്തി കാംക്ഷിക്കുന്നതിനാല്‍ നഗരങ്ങളിലെ വലിയ ആശുപത്രികള്‍ക്കാണു മുന്‍ഗണന കൊടുക്കുക. ഒരു സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഉദ്ഘാടനം ചെയ്യുമ്പോഴുള്ള കീര്‍ത്തി ഗ്രാമത്തിലെ ഒരു ചികില്‍സാലയം തുറക്കുമ്പോള്‍ ലഭിക്കില്ല. ഈ സമീപനത്തില്‍ വലിയ മാറ്റം കാണുന്നുണ്ട്. ബ്രസീല്‍, റുവാണ്ട, ശ്രീലങ്ക, തായ്‌ലന്‍ഡ് തുടങ്ങി പല രാജ്യങ്ങളും പ്രാഥമികാരോഗ്യമേഖലയില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിച്ചപ്പോള്‍ അതിന്റെ ഗുണവുമുണ്ടായി. ഉദാഹരണത്തിനു ബ്രസീല്‍ കുടുംബാരോഗ്യപദ്ധതി നടപ്പാക്കിയതോടെ ശിശുമരണം പാതിയായി; ആശുപത്രിയിലേക്കുള്ള വരവു കുറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss