|    Dec 12 Wed, 2018 7:29 pm
FLASH NEWS
Home   >  Editpage  >  Second edit  >  

പ്രാണികളും ചൂടും

Published : 15th November 2018 | Posted By: kasim kzm

ഭാവിയില്‍ മനുഷ്യരുടെ തീന്‍മേശമേല്‍ വിഭവങ്ങളായി വരാന്‍ പോകുന്നത് പ്രാണികളും കീടങ്ങളും പുഴുക്കളുമൊക്കെയാണെന്ന് ഗവേഷകര്‍ പറയുന്നു. പല നാട്ടിലും ഇപ്പോള്‍ തന്നെ പാറ്റകളും പുഴുക്കളുമൊക്കെ ഭക്ഷ്യവിഭവങ്ങളായി ഉപയോഗിക്കപ്പെടുന്നുണ്ട്. പക്ഷേ, പ്രാണികളുടെയും പാറ്റകളുടെയും വംശം പലേടത്തും കുറ്റിയറ്റുപോവുകയാണെന്നാണ് മറ്റൊരു കണ്ടെത്തല്‍. ആധുനിക കാലത്ത് വ്യാപകമായി മാറിയിരിക്കുന്ന കീടനാശിനി പ്രയോഗമാണ് ഒരു കാരണം. ഒരുപാട് പ്രാണികള്‍ അതിന്റെ ആഘാതത്തില്‍ അപ്രത്യക്ഷമായിരിക്കുന്നു.
പ്രാണിവംശത്തിന് ആപത്തായി മാറിയിരിക്കുന്ന മറ്റൊരു പ്രശ്‌നം താപനമാണത്രേ. ഇംഗ്ലണ്ടിലെ ഈസ്റ്റ് ആംഗ്ലിയ സര്‍വകലാശാലയിലെ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത് തീവ്രമായ ചൂടുള്ള കാലാവസ്ഥ നിരവധി പ്രാണികള്‍ക്ക് വംശവര്‍ധന ശേഷി ഇല്ലാതാക്കുന്നു എന്നതാണ്. ചാണകവണ്ടിലാണ് അവര്‍ പരീക്ഷണം നടത്തിയത്. പൊതുവേ ചൂടുള്ള കാലാവസ്ഥയെ നേരിടാന്‍ വണ്ടിനു കഴിവുണ്ട്. പക്ഷേ, അമിതമായ ചൂട് നേരിടേണ്ടിവന്ന വണ്ടുകളുടെ അണ്ഡോല്‍പാദനശേഷി ഏതാണ്ട് പകുതിയായി കുറഞ്ഞു എന്നാണ് കണ്ടെത്തിയത്. രണ്ടാമതൊരു തവണ കൂടി അമിതമായ താപനം ഏറ്റപ്പോള്‍ അവയുടെ പ്രത്യുല്‍പാദനശേഷി ഏതാണ്ട് പൂര്‍ണമായും ഇല്ലാതായി. ചുരുക്കത്തില്‍, ആഗോളതാപനവും ആധുനിക രാസപരീക്ഷണങ്ങളും ലോകത്ത് വലിയൊരു ഭക്ഷ്യപ്രതിസന്ധി വൈകാതെ സൃഷ്ടിച്ചേക്കും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss