|    Jul 21 Sat, 2018 1:54 am
FLASH NEWS
Home   >  National   >  

പ്രാണവായുവിന് പണമില്ല; കുംഭമേളക്കായി യോഗി സര്‍ക്കാര്‍ മുടക്കുന്നത്. 2500 കോടി!

Published : 8th September 2017 | Posted By: shadina sdna


ലഖ്‌നൗ: ഗോരാഖ്പൂരില്‍ ആശുപത്രി കുടിശിക വരുത്തിയതിന്റെ പേരില്‍ ഓക്‌സിജന്‍ കിട്ടാതെ കുട്ടികള്‍ മരിച്ച് അധികം കഴിയുന്നതിനു മുമ്പു തന്നെ വിവാദ തീരുമാനവുമായി യോഗി സര്‍ക്കാര്‍. ഉത്തര്‍പ്രദേശില്‍ അടുത്ത വര്‍ഷം നടക്കുന്ന അര്‍ധ കുംഭമേളക്കായി യോഗി ആദ്യത്യനാഥ് സര്‍ക്കാര്‍ 2500 കോടി രൂപ ചെലവഴിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അര്‍ധ കുംഭമേളുടെ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്നും ഇത്തവണത്തെ കുംഭമേള സംസ്ഥാനത്തെ കര്‍ഷകര്‍ക്കായി സമര്‍പ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
കുംഭമേള വിജയിപ്പിക്കുന്നതിനായി സര്‍ക്കാര്‍ വന്‍ തുക നീക്കിവച്ചിരിക്കുന്നതായി ഓള്‍ ഇന്ത്യ റേഡിയോയാണ് റിപ്പോര്‍ട്ട് ചെയ്തത്. ശിശുമരണങ്ങള്‍ തുടര്‍ക്കഥയാവുന്ന യുപിയില്‍ ആശുപത്രികളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് പ്രധാന്യം കൊടുക്കാതെയാണ് സര്‍ക്കാര്‍ ഭീമമായ തുക  കുംഭമേളക്കായി ചെലവഴിക്കുന്നത്. യോഗിയുടെ തന്നെ മണ്ഡലത്തിലെ ബി.ആര്‍.ഡി ആശുപത്രിയിലായിരുന്നു ഓക്‌സിജന്‍ വിതരണം മുടങ്ങിയതിനെത്തുടര്‍ന്ന് കുട്ടികള്‍ മരിച്ചത്. ഓക്‌സിജന്‍ വിതരണം ചെയ്യുന്ന ഏജന്‍സിക്ക് മാസങ്ങളോളം തുക ലഭിക്കാതെ വന്നതോടെയാണ് ആശുപത്രിയിലേക്കുള്ള ഓക്‌സിജന്‍ വിതരണം തടസ്സപ്പെട്ടത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss