|    May 30 Tue, 2017 8:55 am
FLASH NEWS

പ്രാചിക്കെതിരേ കേസെടുത്തു

Published : 15th June 2016 | Posted By: SMR

ഉന്നാവു: വര്‍ഗീയവികാരം ഇളക്കിവിട്ടതിന് വിഎച്ച്പി നേതാവ് സാധ്വി പ്രാചിക്കെതിരേ ഉത്തര്‍പ്രദേശ് പോലിസ് കേസെടുത്തു. ബഹുജന്‍ മുക്തിമോര്‍ച്ച പ്രവര്‍ത്തകന്‍ സന്ദീപ്കുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ഉത്തരാഖണ്ഡില്‍ വച്ച് മുസ്‌ലിംരഹിത രാജ്യത്തിനുവേണ്ടി ആഹ്വാനം ചെയ്യുക വഴി പ്രാചി മതവികാരത്തെ വ്രണപ്പെടുത്തി എന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കോണ്‍ഗ്രസ് മുക്ത ഭാരതം യാഥാര്‍ഥ്യമായെന്നും മുസ്‌ലിംരഹിത രാജ്യം സൃഷ്ടിക്കാന്‍ സമയമായെന്നുമാണ് പ്രാചി ഉത്തരാഖണ്ഡിലെ റൂര്‍ക്കിയില്‍ പറഞ്ഞത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day