|    Oct 19 Thu, 2017 10:08 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

പ്രസ് പൂട്ടാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പ്രതിഷേധാര്‍ഹം

Published : 6th October 2017 | Posted By: fsq

 

തിരുവനന്തപുരം: കേന്ദ്ര ഗവണ്‍മെന്റിന്റെ ഉടമസ്ഥതയിലുള്ള തൃശൂര്‍ കൊരട്ടിയിലെ സെ ന്‍ട്രല്‍ ഗവ. പ്രസ് അടച്ചുപൂട്ടാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പ്രതിഷേധാര്‍ഹമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. 12 കേന്ദ്ര സര്‍ക്കാര്‍ പ്രസ്സുകള്‍ അടച്ചുപൂട്ടാനുള്ള തീരുമാനത്തില്‍ കൊരട്ടിയിലെയും കോയമ്പത്തൂരിലെയും മൈസൂരിലെയും ഗവണ്‍മെന്റ് പ്രസ്സുകള്‍ ഉള്‍പ്പെടും. ഇവിടെയുള്ള ജീവനക്കാരെ നാസികിലെ കേന്ദ്ര ഗവണ്‍മെന്റ് പ്രസ്സിലേക്ക് മാറ്റുമെന്നാണ് കേന്ദ്രം പറയുന്നത്. സ്വകാര്യവല്‍ക്കരണത്തിന്റെ ഭാഗമായേ ഈ നടപടിയെ കാണാന്‍ സാധിക്കൂ. കേരളത്തിലെ പോസ്റ്റല്‍ ഡിപാര്‍ട്ട്‌മെന്റ് ഉള്‍പ്പെടെ പ്രധാനപ്പെട്ട കേന്ദ്ര ഗവണ്‍മെന്റ് സ്ഥാപനങ്ങളുടെ അച്ചടിജോലികള്‍ മുഖ്യമായും നിര്‍വഹിക്കുന്നത് കൊരട്ടിയിലെ ഈ പ്രസ്സിലാണ്. കേന്ദ്ര സര്‍ക്കാരിന്റെ ഈ തീരുമാനം അടിയന്തരമായി പിന്‍വലിക്കണമെന്നും കൊരട്ടിയിലെ കേന്ദ്ര ഗവണ്‍മെന്റ് പ്രസ് അവിടെത്തന്നെ നിലനിര്‍ത്തണമെന്നും കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക