|    Oct 20 Fri, 2017 1:49 am
Home   >  Todays Paper  >  page 7  >  

പ്രസ് കൗണ്‍സില്‍ ദേശീയ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

Published : 5th November 2015 | Posted By: SMR

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ പത്രപ്രവര്‍ത്തനരംഗത്തെ ദേശീയ പുരസ്‌കാര ജേതാക്കളെ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ (പിസിഐ) പ്രഖ്യാപിച്ചു. ഫോട്ടോ പത്രപ്രവര്‍ത്തന പുരസ്‌കാരത്തിന് പിടിഐയിലെ ഷഹബാസ് ഖാന്‍, അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന് മിഡ്‌ഡേയിലെ ശരത് വ്യാസ് എന്നിവര്‍ അര്‍ഹരായി. വികസന റിപോര്‍ട്ടിങ്/ഗ്രാമീണ പത്രപ്രവര്‍ത്തന വിഭാഗത്തില്‍ മാതൃഭൂമിയിലെ വിനോയ് മാത്യു, ഇന്തോ-ഏഷ്യന്‍ ന്യൂസ് സര്‍വീസിലെ സുജിത് ചക്രവര്‍ത്തി എന്നിവരെയും കാര്‍ട്ടൂണ്‍ വിഭാഗത്തില്‍ ഇന്ത്യന്‍ എക്‌സ്പ്രസിലെ സി ആര്‍ ശശികുമാറിനെയുമാണ് തിരഞ്ഞെടുത്തത്.
പിസിഐ കണ്‍വീനര്‍ രവീന്ദ്രകുമാര്‍, അംഗങ്ങളായ ഉത്തംചന്ദ്ര ശര്‍മ, എസ് എന്‍ സിന്‍ഹ, പ്രകാശ് ദുബെ, രാജീവ് രഞ്ജന്‍ നാഗ്, ഡോ. സുമന്‍ ഗുപ്ത എന്നിവരുള്‍പ്പെട്ട ജൂറിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്. ദേശീയ പത്ര ദിനമായ നവംബര്‍ 16ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക