|    Jan 24 Tue, 2017 8:55 pm
FLASH NEWS

പ്രസ് ക്ലബ്ബ്് ഫോട്ടോ ഗ്രാഫര്‍മാരുടെടര്‍ബുലന്റ് ലെന്‍സ് നാളെ മിഴിതുറക്കും

Published : 12th October 2016 | Posted By: Abbasali tf

കോഴിക്കോട്: കോഴിക്കോട്്് പ്രസ്‌ക്ലബിന്റെ നേതൃത്വത്തില്‍ ജില്ലയിലെ പത്ര ഫോട്ടോ ഗ്രാഫര്‍മാരുടെ വാര്‍ത്താ ചിത്ര പ്രദര്‍ശനം”ടര്‍ബുലന്റ് ലെന്‍സ്’ നാളെ ആരംഭിക്കും. കോഴിക്കോട് ലളിതകലാ അക്കാദമിയില്‍ വെച്ച് രാവിലെ 11.30ന് പ്രശസ്ത ഫോട്ടോഗ്രാഫര്‍ പുനലൂര്‍ രാജന്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. വിവിധ പത്രസ്ഥാപനങ്ങളിലെ മുപ്പത്തിഎട്ട് ഫോട്ടോ ഗ്രാഫര്‍മാരുടെ തിരഞ്ഞെടുത്ത 120 ഫോട്ടോകളാണ് പ്രദര്‍ശനത്തിനായി ഒരുക്കുന്നത്. പ്രദര്‍ശനത്തോടനുബന്ധിച്ച് വിവിധപരിപാടികളും സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 14ന് രാവിലെ ചിത്രം- വര-വാക്ക് എന്ന വിഷയത്തില്‍ പി മുസ്തഫ, മദനന്‍, കെ ഷാഹിന, റഫീക്ക് എന്നിവരുടെ നേതൃത്വത്തില്‍ സംവാദം നടത്തും. 15 രാവിലെ 11.30ന്്്്്്  വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ ദ് സ്‌പോര്‍ട്ട് ഫോട്ടോഗ്രഫി മത്സരവും, 16ന് രാവിലെ 10.30ന് നിക്കോണ്‍ മെന്റര്‍ വി ഐസക് സാം നയിക്കുന്ന ഫോര്‍ ഫോട്ടോഗ്രഫി ക്ലാസ്സ്, അഡ്വാന്‍സ്ഡ് ഡി എസ് എല്‍ ആര്‍ ടെക്‌നിക്‌സ് ഫോര്‍ ഫോട്ടോ ജേര്‍ണലിസം ക്ലാസ്സുകള്‍ സംഘടിപ്പിക്കും. 17ന് നടക്കുന്ന സമാപനസമ്മേളനം ജില്ലാ കലക്ടര്‍ എന്‍ പ്രശാന്ത് വൈകീട്ട് അഞ്ചിന്  ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍ മുതിര്‍ന്ന ഫോട്ടോഗ്രാഫര്‍മാരായ ചോയിക്കുട്ടി, പി വിശ്വനാഥ്, പി മുസ്തഫ, വി ആലി, ജയിംസ് ആര്‍പ്പൂക്കര എന്നിവരെ ആദരിക്കും. ഈ മാസം 17വരെ പ്രദര്‍ശനം നടക്കും. പ്രസ് ക്ലബ്ബ് പ്രസിഡന്റ്കമാല്‍ വരദൂര്‍, ജോയന്റ് സെക്രട്ടറി കെ സി റിയാസ്, ഫോട്ടോഗ്രാഫര്‍മാരായ റസല്‍ ഷാഹുല്‍, വിപുല്‍നാഥ്, കെ എസ് പ്രവീണ്‍കുമാര്‍,രാജേഷ്‌മേനോന്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക