|    Jan 19 Thu, 2017 5:57 am
FLASH NEWS

പ്രസ്‌ക്ലബ് കുടുംബസംഗമം സംഘടിപ്പിച്ചു

Published : 28th January 2016 | Posted By: SMR

കണ്ണൂര്‍: പ്രസ്‌ക്ലബിന്റെ ആഭിമുഖ്യത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ കുടുംബസംഗമം സംഘടിപ്പിച്ചു. പയ്യാമ്പലം അറേബ്യന്‍ റിസോര്‍ട്ടില്‍ സംഘടിപ്പിച്ച കുടുംബ സംഗമം ജില്ലാ കലക്ടര്‍ പി ബാലകിരണ്‍ ഉദ്ഘാടനം ചെയ്തു. പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ പ്രസിഡന്റ് കെ ടി ശശി അധ്യക്ഷത വഹിച്ചു.
പി കെ ശ്രീമതി ടീച്ചര്‍ എംപി, നടി സനുഷ എന്നിവര്‍ മുഖ്യാതിഥിയായിരുന്നു. എ പി അബ്ദുല്ലക്കുട്ടി എംഎല്‍എ, പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി നാരായണന്‍, സംസ്ഥാന കമ്മിററിയംഗം സി പി സുരേന്ദ്രന്‍, സെക്രട്ടറി എന്‍ പി സി രംജിത് സംസാരിച്ചു.
കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ ഇ പി ലത, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി ദിവ്യ, കെ എന്‍ ബാബു, മട്ടന്നൂര്‍ സുരേന്ദ്രന്‍ എന്നിവര്‍ ഉപഹാരങ്ങള്‍ വിതരണം ചെയ്തു. സ്‌പോര്‍ട്‌സ് കമ്മിറ്റി കണ്‍വീനര്‍ ഷമീര്‍ ഊര്‍പ്പള്ളി വിവിധ മല്‍സരങ്ങള്‍ നിയന്ത്രിച്ചു.
ട്രഷറര്‍ പ്രശാന്ത് പുത്തലത്ത്, ജോയിന്റ് സെക്രട്ടറി സി വി സാജുനേതൃത്വം നല്‍കി. തുടര്‍ന്ന് കണ്ണൂര്‍ രാഗവിസ്മയയുടെ കലാവിരുന്നും അരങ്ങേറി. കഴിഞ്ഞ വര്‍ഷം വിവിധ അവാര്‍ഡുകള്‍ നേടിയ പത്രപ്രവര്‍ത്തകര്‍ക്ക് പി കെ ശ്രീമതി എംപി ഉപഹാരം നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 70 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക