|    Dec 14 Thu, 2017 5:50 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

പ്രസ്താവന ആര്‍എസ്എസ് ബന്ധം മറച്ചുവയ്ക്കാന്‍: സിപിഎം

Published : 19th April 2016 | Posted By: SMR

കോഴിക്കോട്: പി ജയരാജനെ തിരഞ്ഞെടുപ്പ് ചുമതല ഏല്‍പ്പിച്ചത് അക്രമങ്ങള്‍ സംഘടിപ്പിക്കാനാണെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവന അപഹാസ്യവും ജന്മസിദ്ധമായ കമ്യൂണിസ്റ്റ് വിരോധത്തിന്റെ പുളിച്ചുതികട്ടലുമാണെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്. ആര്‍എസ്എസുമായി യുഡിഎഫ് ഉണ്ടാക്കിയിരിക്കുന്ന രഹസ്യധാരണ ജനങ്ങള്‍ക്കിടയില്‍ തുറന്നുകാട്ടപ്പെടുന്ന സാഹചര്യത്തില്‍, മുല്ലപ്പള്ളിയുടെ പ്രസ്താവനയില്‍ അസ്വാഭാവികതയില്ല. വര്‍ഗീയ, ക്രിമിനല്‍ ശക്തികളെ കൂട്ടുപിടിക്കുന്നവരും അക്രമപ്രവര്‍ത്തനങ്ങള്‍ക്ക് ഒത്താശചെയ്തുകൊടുക്കുന്നവരുമാണ് മുല്ലപ്പള്ളിയെപ്പോലുള്ള കോണ്‍ഗ്രസ് നേതാക്കള്‍. ഇവരുടെ നീക്കം ജനം തിരിച്ചറിയുന്നുണ്ടെന്നും സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക