|    Aug 20 Sun, 2017 9:46 am
Home   >  Todays Paper  >  page 12  >  

പ്രസൂണ്‍ ജോഷി സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷനായി ചുമതലയേറ്റു

Published : 13th August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: സെന്‍ട്രല്‍ ബോ ര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ (സിബിഎഫ്‌സി) പുതിയ അധ്യക്ഷനായി പ്രസൂ ണ്‍ ജോഷി ചുമതലയേറ്റു. തന്റെ ഉത്തരവാദിത്തങ്ങള്‍ ക്രിയാത്മകമായി പൂര്‍ത്തീകരിച്ച് മാറ്റങ്ങള്‍നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. പല വിവാദ സംഭവങ്ങളുടെയും പശ്ചാത്തലത്തിലാണ് പഹ്‌ലജ് നിഹലാനിയെ അധ്യക്ഷസ്ഥാനത്തു നിന്നു മാറ്റി ബോളിവുഡ് ഗാനരചയിതാവും 45കാരനുമായ ജോഷിയെ സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷനായി സര്‍ക്കാര്‍ നിയമിച്ചത്. മൂന്നു വര്‍ഷത്തേക്കാണു നിയമനം. വാര്‍ത്താവിതരണ പ്രക്ഷേപണമന്ത്രാലയം വെള്ളിയാഴ്ചയാണ് നിയമന ഉത്തരവു പുറപ്പെടുവിച്ചത്. സെന്‍സര്‍ ബോര്‍ഡ് അംഗങ്ങളെയും മാറ്റിനിയമിച്ചിട്ടുണ്ട്. 2015ല്‍ ജോഷിയെ പത്മശ്രീ നല്‍കി രാജ്യം ആദരിച്ചിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക