|    Dec 15 Sat, 2018 4:55 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

പ്രസിഡന്റ് സ്ഥാനം; ബിജെപിയില്‍ തര്‍ക്കത്തിന് അയവില്ല

Published : 13th June 2018 | Posted By: kasim kzm

പാലക്കാട്: സംസ്ഥാന പ്രസിഡന്റ് നിയമനത്തെച്ചൊല്ലി ബിജെപിയിലെ തര്‍ക്കത്തിന് അയവില്ല. നേതാക്കള്‍ക്കിടയില്‍ അനുരഞ്ജനമുണ്ടാക്കാന്‍ ദേശീയ നേതൃത്വം വിളിച്ചുചേര്‍ത്ത ഭാരവാഹി യോഗം ഒരുവിഭാഗം ബഹിഷ്‌കരിച്ചു. പാലക്കാട് ജില്ലാ പ്രസിഡന്റ് അഡ്വ. ഇ കൃഷ്ണദാസിന്റെ വസതിയില്‍ ചേര്‍ന്ന ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തില്‍ പങ്കെടുത്തത് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട കെ സുരേന്ദ്രന്‍ മാത്രം. മറ്റു മൂന്നു ജനറല്‍ സെക്രട്ടറിമാരും യോഗത്തിനെത്തിയില്ല. ശോഭാ സുരേന്ദ്രന്‍, എം ടി രമേശ്, എ എന്‍ രാധാകൃഷ്ണന്‍ എന്നിവരാണ് യോഗം ബഹിഷ്‌കരിച്ചത്.
മുരളീധരനോട് അടുപ്പം പുലര്‍ത്തുന്നയാളാണ് യോഗം വിളിച്ച ദേശീയ ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷ് എന്നാണ് യോഗം ബഹിഷ്‌കരിച്ചവരുടെ ആരോപണം. മൂന്നു ജനറല്‍ സെക്രട്ടറിമാര്‍ യോഗത്തിനെത്തിയില്ലെങ്കിലും മണിക്കൂറുകളോളം കെ സുരേന്ദ്രനുമായി സംസാരിച്ച ശേഷമാണ് ബി എല്‍ സന്തോഷ് പാലക്കാട് വിട്ടത്. വി മുരളീധര വിഭാഗമായ കെ സുരേന്ദ്രനെ പ്രസിഡന്റാക്കുന്നതിനെതിരേ കൃഷ്ണദാസ് പക്ഷത്തിന് എതിര്‍പ്പുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss