|    Apr 23 Sun, 2017 7:24 pm
FLASH NEWS

പ്രസിഡന്റ് വിദേശയാത്ര റദ്ദാക്കി; ഇന്തോനീസ്യയില്‍ ഗവര്‍ണര്‍ക്കെതിരേ പ്രതിഷേധം ശക്തമാവുന്നു

Published : 6th November 2016 | Posted By: SMR

ജക്കാര്‍ത്ത: ഖുര്‍ആനെ അപമാനിച്ചെന്ന ആരോപണത്തില്‍ ഇന്തോനീസ്യന്‍ ഗവര്‍ണര്‍ക്കെതിരായ പ്രക്ഷോഭം അക്രമാസക്തമായി. ഗവര്‍ണര്‍ ബുസാക്കി തജ്ഹാജ പുര്‍നാമയെ വിചാരണ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പ്രക്ഷോഭം.  സമരക്കാരും പോലിസും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നിരവധി പോലിസുകാര്‍ക്കു പരിക്കേറ്റതായാണ് റിപോര്‍ട്ട്.
പ്രക്ഷോഭകാരികള്‍ പ്രസിഡന്റിന്റെ ഒാഫിസിലേക്കു മാര്‍ച്ച് നടത്തി.
50,000ഓളം പേരാണ് റാലിയില്‍ പങ്കെടുത്തത്.  ഗവര്‍ണര്‍ക്കെതിരേ നടക്കു—ന്ന പ്രക്ഷോഭത്തിന്റെ മറവില്‍ വര്‍ഗീയ സംഘര്‍ഷ സാധ്യതയും പോലിസ് തള്ളിക്കളയുന്നില്ല.
രാജ്യത്തെ സ്ഥിതിഗതിഗകള്‍ മോശമായതോടെ ഇന്തോനീസ്യന്‍ പ്രസിഡന്‍് ജോക്കോ വിദോദോ  ആസ്‌ത്രേലിയന്‍ സന്ദര്‍ശനം റദ്ദാക്കി.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day