|    Apr 28 Fri, 2017 6:00 am
FLASH NEWS

പ്രസിഡന്റ് പദവിയില്‍ അവസാന വിദേശയാത്ര: ഒബാമ പെറു സന്ദര്‍ശിച്ചു

Published : 21st November 2016 | Posted By: SMR

ലിമ: യുഎസ് പ്രസിഡന്റ് ബറാക് ഒബാമ പെറുവില്‍ സന്ദര്‍ശനം നടത്തി. പ്രസിഡന്റ് പദവിയിലിരിക്കെ ഒബാമയുടെ അവസാനത്തെ വിദേശയാത്രയായിരിക്കും ഇത്. യാത്ര പൂര്‍ത്തിയാക്കി ഒബാമ ഇന്നലെ യുഎസിലേക്ക് മടങ്ങി.
ജര്‍മന്‍ തലസ്ഥാനമായ ബര്‍ലിനില്‍ നിന്നാണ് ഒബാമ പെറുവിലെത്തിയത്. പെറു പ്രസിഡന്റ് പെദ്രോ പാബ്ലോയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. പ്രസിഡന്റായിരിക്കെ 58 രാജ്യങ്ങളാണ് ഒബാമ സന്ദര്‍ശിച്ചിട്ടുള്ളത്. ഫ്രാന്‍സിലും ജര്‍മനിയിലും 6 തവണ വീതം സന്ദര്‍ശനം നടത്തി. ബ്രിട്ടനിലും മെക്‌സിക്കോയിലും 5 തവണ വീതം സന്ദര്‍ശിച്ചു. മൂന്ന് തവണ ചൈനീസ് സന്ദര്‍ശനം നടത്തിയ ഒബാമ ഇന്ത്യയും റഷ്യയുമടക്കം 15 രാജ്യങ്ങളില്‍ രണ്ട് തവണ സന്ദര്‍ശനം നടത്തി.
അവസാന വിദേശ സന്ദര്‍ശനം ആഘോഷമാക്കാന്‍ നേരത്തേ ഒബാമയ്ക്ക് പദ്ധതിയുണ്ടായിരുന്നെങ്കിലും പ്രസിഡന്റ് സ്ഥാനത്തേക്ക് ഡോണള്‍ഡ് ട്രംപ് വിജയിച്ച സാഹചര്യത്തില്‍ ആഘോഷ പരിപാടികള്‍ വേണ്ടെന്നു വയ്ക്കുകയായിരുന്നു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day