|    Nov 13 Tue, 2018 10:07 am
FLASH NEWS
Home   >  News Today   >  

പ്രസിഡന്റ് തിരഞ്ഞെടുപ്പ്: സിംബാബ്‌വെയില്‍ വെടിവയ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു

Published : 2nd August 2018 | Posted By: sruthi srt

ഹാരാരെ: സിംബാബ്‌വെയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനിടെ ഉണ്ടായ വെടിവയ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. ജനകീയ വോട്ട് തങ്ങള്‍ക്കാണെന്നു ചൂണ്ടിക്കാട്ടി പ്രതിപക്ഷ എംഡിസി സഖ്യം ആരംഭിച്ച പ്രതിഷേധ സമരത്തിനുനേരെ സൈന്യമാണ് വെടിവച്ചത്. ഭരണകക്ഷിയായ സാനു പിഎഫ് തിരിമറി നടത്തിയെന്നും ഇവര്‍ ആരോപിക്കുന്നുണ്ട്.

സമരക്കാരെ നേരിടാന്‍ ഹരാരെയിലെ മിക്ക സ്ഥലങ്ങളിലും സൈന്യത്തെ വിന്യസിച്ചിരിക്കുകയാണ്. വോട്ടെണ്ണലില്‍ സാനു പിഎഫ് പാര്‍ട്ടി ശക്തമായ വിജയത്തിലേക്ക് നീങ്ങുകയാണെന്നാണ് റിപോര്‍ട്ടുകള്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss