|    May 24 Wed, 2017 9:52 am
FLASH NEWS

പ്രസിഡന്റ് തിരഞ്ഞെടുപ്പ്: ഡൊണാള്‍ഡ് ട്രംപ് പിന്തുണ ഉറപ്പിച്ചു

Published : 27th May 2016 | Posted By: SMR

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്‍ഡ് തിരഞ്ഞെടുപ്പില്‍ റിപബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയാകുന്നതിനു ഡൊണാള്‍ഡ് ട്രംപ് പിന്തുണ ഉറപ്പിച്ചു. 1237 പ്രതിനിധികളുടെ പിന്തുണയാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനായി വേണ്ടത്. 1238 പേരുടെ പിന്തുണയാണ് ട്രംപിനു ഉറപ്പാക്കനായത്. ജൂണ്‍ ഏഴിനായിരിക്കും ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുക. ഇനി വരാനുള്ള അഞ്ച് പ്രൈമറികളില്‍ നിന്നായി 303 പ്രതിനിധികളുടെ പിന്തുണ ട്രംപ് ഉറപ്പിച്ചു. കഴിഞ്ഞ ദിവസം നടന്ന റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ വാഷിങ്ടണ്‍ പ്രൈമറിയില്‍ ഡൊണാള്‍ഡ് ട്രംപ് വിജയിച്ചിരുന്നു. ആകെ പോള്‍ ചെയ്ത വോട്ടുകളില്‍ 76.2 ശതമാനമായിരുന്നു വാഷിങ്ടണ്‍ പ്രൈമറിയില്‍ ട്രംപ് നേടിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day