|    Nov 19 Mon, 2018 7:19 pm
FLASH NEWS

പ്രസിഡന്റ്‌സ് ട്രോഫി ജലോല്‍സവം: സംഘാടക സമിതി രൂപീകരിച്ചു

Published : 20th September 2017 | Posted By: fsq

 

കൊല്ലം: നവംബര്‍ ഒന്നിന് കൊല്ലം അഷ്ടമുടി കായലില്‍ നടക്കുന്ന പ്രസിഡന്റ്‌സ് ട്രോഫി ജലോല്‍സവത്തിന്റെ നടത്തിപ്പിനായി മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും മുഖ്യരക്ഷാധികാരികളായി സംഘാടക സമിതി  രൂപീകരിച്ചു.സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ, വനം മന്ത്രി കെ രാജു, എം പി മാരായ കൊടിക്കുന്നില്‍ സുരേഷ്, കെ സി വേണുഗോപാല്‍, കെ സോമപ്രസാദ്, സുരേഷ് ഗോപി, എംഎല്‍എമാരായ ആര്‍ രാമചന്ദ്രന്‍, എന്‍ വിജയന്‍പിള്ള, കോവൂര്‍ കുഞ്ഞുമോന്‍, കെ ബി ഗണേഷ്‌കുമാര്‍, മുല്ലക്കര രത്‌നാകരന്‍, പി അയിഷ പോറ്റി എന്നിവരും വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളും 13 പഞ്ചായത്ത്പ്രസിഡന്റുമാരും രക്ഷാധികാരികളാണ്.എന്‍ കെ പ്രേമചന്ദ്രന്‍ എംപി യാണ് സ്വാഗതസംഘം ചെയര്‍മാന്‍. ജില്ലാ കലക്ടര്‍ ഡോ എസ് കാര്‍ത്തികേയന്‍ ജനറല്‍ കണ്‍വീനറാണ്. 16 സബ് കമ്മിറ്റികള്‍ക്കും ഇന്നലെ ആശ്രാമം ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗം രൂപംനല്‍കി. എംഎല്‍എമാരായ എം മുകേഷ്, എം നൗഷാദ്, മേയര്‍ വി രാജേന്ദ്രബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മ തുടങ്ങിയവരാണ് സബ് കമ്മിറ്റി ചെയര്‍മാന്‍മാര്‍. ജില്ലയിലെ ടൂറിസം വികസനത്തിന് മുതല്‍ക്കൂട്ടാണ് പ്രസിഡന്റ്‌സ് ട്രോഫി ജലോല്‍സവമെന്ന്‌യോഗം ഉദ്ഘാടനം ചെയ്ത മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ടൂറിസം സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ ശ്രമിക്കണം. ജലോല്‍സവത്തിന്റെ മുന്നൊരുക്കങ്ങള്‍ സമയബന്ധിതമായി നടപ്പാക്കണം. ജലോല്‍സവ വേദിയിലെ ഡ്രഡ്ജിങ് ജോലികള്‍ ഈ ആഴ്ച്ച ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ജലോല്‍സവത്തിന്റെ ബ്രോഷര്‍ കെ സോമപ്രസാദ് എം പിക്ക് നല്‍കി മന്ത്രി പ്രകാശനം ചെയ്തു.എന്‍ കെ പ്രേമചന്ദ്രന്‍ എം പി അധ്യക്ഷത വഹിച്ചു. എംഎല്‍എ മാരായ എം മുകേഷ്, എം നൗഷാദ്, ഡിടിപിസി എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം എക്‌സ് ഏണസ്റ്റ്, ഡെപ്യൂട്ടി കലക്ടര്‍ വര്‍ഗീസ് പണിക്കര്‍, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ രാജ്കുമാര്‍  പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss